Monday, May 6, 2024
HomeNationalനീ​റ്റ് പ​രീ​ക്ഷ​; രാ​ജ്യ​ത്താ​ക​മാ​നം 15.19 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍

നീ​റ്റ് പ​രീ​ക്ഷ​; രാ​ജ്യ​ത്താ​ക​മാ​നം 15.19 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍

മെ​ഡി​ക്ക​ല്‍, ഡെ​ന്‍റ​ല്‍, അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ല്‍ എ​ലി​ജി​ബി​ലി​റ്റി -കം ​എ​ന്‍​ട്ര​ന്‍​സ് ടെ​സ്റ്റ് (നീ​റ്റ് -യു.​ജി) പ​രീ​ക്ഷ​യി​ല്‍ സം​സ്ഥാ​ന​ത്ത് ഇ​ക്കു​റി പ​രീ​ക്ഷ​യെ​ഴു​തി​യ​ത് 90000ല്‍ ​അ​ധി​കം​ വി​ദ്യാ​ര്‍​ഥി​ക​ള്‍. സം​സ്ഥാ​ന​ത്ത് കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, അ​ങ്ക​മാ​ലി, എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ള്‍. രാ​ജ്യ​ത്താ​ക​മാ​നം 15.19 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​ക്കു​റി പ​രീ​ക്ഷ എ​ഴു​തി​യ​ത്. രാ​ജ്യ​ത്തെ 154 ന​ഗ​ര​ങ്ങ​ളി​ലെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രീ​ക്ഷാ​സെ​ന്‍റ​റു​ക​ള്‍ ഒ​രു​ക്കി. ഡ്രെ​സ് കോ​ഡ് നി​ല​വി​ലു​ള്ള​തി​നാ​ല്‍ ഗേ​റ്റി​ല്‍ ത​ന്നെ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​ക​ളെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രീ​ക്ഷ പൊ​തു​വെ എ​ളു​പ്പ​മാ​യി​രു​ന്നു​വെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​റ​യു​ന്ന​ത്. ജൂ​ണ്‍ അ​ഞ്ചി​ന​കം പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments