ഇന്ത്യയക്കെതിരെ രണ്ടാം ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു.

ഇന്ത്യയക്കെതിരെ ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. രണ്ടു മാറ്റങ്ങളോടെ 13 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനായി തെരഞ്ഞെടുത്തിരിക്കുന്നത്. അടിപ്പിടിക്കേസില്‍ കോടതിയില്‍ ഹാജരാവേണ്ടതിനാല്‍ സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സ് ഇംഗ്ലീഷ് നിരയില്‍ കളിക്കില്ല. പകരം ഓള്‍ റൗണ്ടര്‍ ക്രിസ് വോക്‌സ് ടീമിലെത്തി.20കാരനായ മധ്യനിര ബാറ്റ്‌സ്മാന്‍ ഒലീ പോപ്പാണ് ടീമില്‍ സ്ഥാനം കണ്ടെത്തിയ പുതുമുഖതാരം. ഡേവിഡ് മലന് പകരക്കാരനായിട്ടാണ് ഒലീ പോപ്പ് ടീമിലെത്തിയത്. കൗണ്ടിയില്‍ സറേയ്ക്കായി നടത്തിയ മിന്നുന്ന പ്രകടനമാണ് പോപ്പിന് ദേശീയ ടീമിലേക്കുള്ള വിളി നേടിക്കൊടുത്തത്. 9നാണ് രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ 31 റണ്‍സിന് പരാജയപ്പെട്ടിരുന്നു.രണ്ടാം ടെസ്റ്റിനുള്ള 13 അംഗ ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, മൊയീന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയര്‍സ്‌റ്റോവ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോസ് ബട്ട്‌ലര്‍, അലസ്റ്റയര്‍ കുക്ക്, സാം കറൻ, കീറ്റണ്‍ ജെന്നിംഗ്‌സ്, ഒലീ പോപ്പ്, ജേമീ പോര്‍ട്ടര്‍, ആദില്‍ റഷീദ്, ക്രിസ് വോക്‌സ്.