Sunday, October 13, 2024
HomeInternationalഫ്ളോറിഡയില്‍ കാര്‍ കൃത്രിമ തടാകത്തിലേക്കു മറിഞ്ഞു;3 മലയാളികൾ മരിച്ചു

ഫ്ളോറിഡയില്‍ കാര്‍ കൃത്രിമ തടാകത്തിലേക്കു മറിഞ്ഞു;3 മലയാളികൾ മരിച്ചു

സൗത്ത് ഫ്ളോറിഡയില്‍ നിയന്ത്രണം വിട്ട് കാര്‍ കൃത്രിമ തടാകത്തിലേക്കു മറിഞ്ഞ് മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. കോറല്‍ സ്‌പ്രിങ്‌സില്‍ അമേരിക്കന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 6.30-നാണ് അപകടം.

കോതമംഗലം മാതിരപ്പിള്ളി കാക്കത്തോട്ടത്തില്‍ പ്രൊഫ. മത്തായിയുടെ മകന്‍ ബോബി മാത്യു (46), ഭാര്യ ഡോളി മാത്യു (42), മകന്‍ സ്റ്റീവ് മാത്യു (14) എന്നിവരാണ് മരിച്ചത്. കുടുംബം വര്‍ഷങ്ങളായി ഫ്ളോറിഡയിലാണ് താമസം.

ഡാലസില്‍ ഐ.ടി. എന്‍ജിനീയറായ ബോബി മാത്യുവിനെ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടാനായി പോകുന്നതിനിടെയാണ് അപകടം. ഭാര്യയാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. അടുത്തയിടെയാണ് ബോബിക്ക്‌ ഡാലസില്‍ ജോലി ലഭിച്ചത്. ഏതാനും ദിവസത്തെ അവധിക്കു ശേഷം കോറല്‍ സ്‌പ്രിങ്‌സിലെ വീട്ടില്‍നിന്ന് മടങ്ങുകയായിരുന്നു. ഇവരുടെ മൂത്ത മകന്‍ ഓസ്റ്റിന്‍ മാത്യു കാറില്‍ ഇല്ലായിരുന്നു.

ഫ്ളോറിഡയില്‍നിന്ന്് ടെക്‌സസിലേക്കുള്ള യാത്രാ മധ്യേ പാര്‍ക്ക്‌ ലാന്‍ഡിലാണ് അപകടം. ഫ്ളൈ ഓവറില്‍ യു ടേണ്‍ റാംപില്‍ കറങ്ങി ഹൈസ്പീഡ് ട്രാക്കിലേക്ക്് (മോട്ടോര്‍ വേ) പ്രവേശിക്കുന്നതിനിടെ കാര്‍ റോഡില്‍നിന്ന്് 20 അടിയോളം തെന്നി മാറി റാംപിലെ കൃത്രിമ തടാകത്തിലേക്ക് മറിയുകയായിരുന്നു.

മയാമിക്കടുത്ത് ഡിയര്‍ഫീല്‍ഡ് ബീച്ച്‌ ലേക്കിലാണ്‌ കാര്‍ മുങ്ങിയത്. ഹൈവേയില്‍നിന്നു തിരിയുമ്ബോള്‍ റോഡില്‍നിന്ന് 20 അടിയോളം തെന്നിപ്പോയി ലേക്കില്‍ പതിക്കുകയായിരുന്നു. ബോബി സംഭവസ്ഥലത്തു മരിച്ചു. മര്‍ഗേറ്റ്്-കോക്കനട്ട് ക്രീക്ക്്് അഗ്നിരക്ഷാ സേന എത്തി തടാകത്തില്‍ തിരച്ചില്‍ നടത്തി.

ഡോളിയെയും സ്റ്റീവിനെയും ബ്രോവേഡ് ഹെല്‍ത്ത് നോര്‍ത്തില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഫ്ളോറിഡ മയാമി ഹോളിവുഡ് സയോണ്‍ അസംബ്ളീസ് ഓഫ് ഗോഡ് സഭാ വിശ്വാസികളാണ്. ബാബു (ചിക്കാഗോ), ബീബ (ഡാലസ്) എന്നിവര്‍ ബോബിയുടെ സഹോദരങ്ങളാണ്. ശവസംസ്കാരം പിന്നീട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments