സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ എഴുതിയ ഡൊമിനിക് ലാപ്പിയർ അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ സ്വതന്ത്രയായതിന് പിന്നിലുള്ള അണിയറക്കഥകള്‍ ലോകത്തിന് മുന്നിലെത്തിച്ച ‘ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ‘ എന്ന് വിഖ്യാത പുസ്തകം രചിച്ച ലോക പ്രശസ്ത എഴുത്തുകാരന്‍ ഡൊമനിക് ലാപ്പിയര്‍ വിടവാങ്ങി. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. കല്‍ക്കത്തയിലെ റിക്ഷാ തൊഴിലാളികളിടെ കഥ പറഞ്ഞ ‘ സിറ്റി ഓഫ് ജോയ്’ എന്ന പുസ്തകവും ലോകമെങ്ങും ലക്ഷക്കണക്കിന് വായനക്കാരെ ആകര്‍ഷിച്ചതാണ്.

ഫ്രാന്‍സിലെ ഷാറ്റ്ലിയെ നഗരത്തില്‍ 1931 ജൂലായ് 30 ന് ജനിച്ച ഡോമനിക് ലാപ്പിയര്‍ എഴുതിയ ആറ് പുസ്തകങ്ങളുടെ അഞ്ച് കോടി കോപ്പികളാണ് ലോകമെങ്ങും വിററുപോയിട്ടുളളത്. അമെരിക്കന്‍ എഴുത്തുകാരനായ ലാരി കോളിന്‍സുമായി ചേര്‍ന്ന് അദ്ദേഹം എഴുതിയ സ്വാതന്ത്ര്യം അര്‍ധ രാത്രിയില്‍ ( ഫ്രീഡം അറ്റ് മിഡിനൈററ്) എന്ന പുസ്തകം ലോകപ്രശസ്തമായിരുന്നു. ഇന്ത്യ സ്വതന്ത്ര്യയായ 1947 ലെ സംഭവങ്ങളുടെയും വിഭജനം , മഹാത്മാഗാന്ധി വധം എന്നിവയുടെ അണിയറക്കഥകളുടെ വസ്തു നിഷ്ഠമായ വിവരണമായിരുന്നു ഈ പുസ്തകം.