നിയന്ത്രണരേഖയില്‍ വീണ്ടും ഉഗ്രശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പാക് സേന ആക്രമണം നടത്തിയതായി കരസേന അറിയിച്ചു. ജനവാസ മേഖലകളെ ഉന്നം വയ്ക്കരുതെന്ന മുന്നറിയിപ്പ് പാക് സേനക്ക് നല്‍കിയ ശേഷം സ്ഥിതിഗതികള്‍ ശാന്തമായെന്നും കരസേന പറഞ്ഞു. സുന്ദര്‍ ബനി, നൗഷേരി, പൂഞ്ചിലെ മന്‍കോട്ട് എന്നിവിടങ്ങളിലാണ് പാക് പ്രകോപനമുണ്ടായത്. നിയന്ത്രണ രേഖയില്‍ മിസൈലല്‍ ലോഞ്ചറുകള്‍ അടക്കം ഉപയോഗിച്ചാണ് പാക് പ്രകോപനമെന്ന് കരസേന വൃത്തങ്ങള്‍ പറയുന്നു. സേന ശക്തമായ തിരിച്ചടി നല്‍കി.അതേസമയം വ്യോമസേന മിന്നലാക്രണം നടത്തിയ ബാലക്കോട്ടില്‍ ജെയ്ഷ് മുഹമ്മദ് നടത്തുന്ന മദ്രസയ്ക്ക് കേടുപാടില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ഉദ്ധരിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങ് രംഗത്തെത്തി. അതേസമയം ദിഗ് വിജയ് സിങ്ങിനുള്ള മറുപടിയായി പ്രതിപക്ഷ നേതാക്കളെ വിമാനത്തില്‍ കെട്ടി മിന്നലാക്രണ സ്ഥലത്ത് തള്ളണമെന്ന് വിദേശ കാര്യസഹമന്ത്രി വി കെ സിങ് പറഞ്ഞിരുന്നു. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ അറസ്റ്റ് സംബന്ധിച്ച പാക് തീരുമാനം വൈകുകയാണ് . ബാലാക്കോട്ടില്‍ ജെയ്‌ഷെ നടത്തുന്ന മദ്രസ കെട്ടിടത്തിന് കേടുപാടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത് .
ഉഗ്രശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പാക് സേന വീണ്ടും ആക്രമണം നടത്തി
RELATED ARTICLES