Friday, April 26, 2024
HomeCrimeആലപ്പുഴയിലെ മേരി ജാക്വിലിന്‍ കൊലപാതകം;പിന്നിൽ പെണ്‍വാണിഭം നടത്തുന്ന 'കുളിരുതാത്ത'യും കൂട്ടരും

ആലപ്പുഴയിലെ മേരി ജാക്വിലിന്‍ കൊലപാതകം;പിന്നിൽ പെണ്‍വാണിഭം നടത്തുന്ന ‘കുളിരുതാത്ത’യും കൂട്ടരും

ആലപ്പുഴയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മേരി ജാക്വിലിന്‍ എന്ന 52കാരിയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ 49 കാരി താത്തയും ഇളംപ്രായക്കാരനായ കൂട്ടുകാരന്‍ നജ്മലും ചേര്‍ന്ന് മേരിയുടെ വീട്ടിലെ ഊണ് ഹോട്ടലിന്റെ മറവില്‍ നടത്തിവന്നിരുന്നത് ഒന്നാന്തരം ഫൈവ്സ്റ്റാര്‍ പെണ്‍വാണിഭം. ‘കുളിരുതാത്ത’ എന്ന് നാട്ടുകാരില്‍ അറിഞ്ഞുവന്ന കോമളപുരം ചിറയില്‍ ഹൗസില്‍ സീനത്ത് എന്ന താത്ത ആലപ്പുഴയിലെ ഹൗസ്‌ബോട്ടുകളിലും വന്‍കിട ഹോട്ടലുകളിലുമെല്ലാം ഒറ്റഫോണ്‍വിളിയില്‍ പെണ്‍കുട്ടികളെ എത്തിച്ചിരുന്നു. ഇത്തരത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയതോടെ മേരി ജാക്വിലിന്റെ കൊലപാതകം ചെന്നെത്തി നില്‍ക്കുന്നത് വന്‍ സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള അന്വേഷണത്തിലേക്കാണ്.
ഇതരസംസ്ഥാന യുവതികളെ ഉള്‍പ്പെടെ സംഘം വിതരണം ചെയ്യുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. നഗരമധ്യത്തിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന മേരി ജാക്വിലിനെ കഴിഞ്ഞ മാര്‍ച്ച്‌ 12 നാണ് വീട്ടിലെ കിടപ്പുമുറിയില്‍ മേരി ജാക്വിലിന്റെ മൃതദേഹം നഗ്‌നയാക്കിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കിടന്ന സാഹചര്യം, പ്രദേശത്തെ പ്രത്യേകതകള്‍ എന്നിവ കണക്കിലെടുത്താണ് കൊലപാതക സാധ്യതകള്‍ പൊലീസ് അന്വേഷിച്ചത്പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹതയൊന്നും തോന്നിയില്ലെങ്കിലും, പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് കൊലപാതക സൂചനകള്‍ ലഭിക്കുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ തിരുവമ്ബാടി കൊലപാതകത്തില്‍ പിടിയിലായ കോമളപുരം ചിറയില്‍ ഹൗസില്‍ സീനത്ത് (താത്ത- 49), പുന്നപ്ര പണിക്കന്‍വെളി വീട്ടില്‍ നജ്മല്‍ (അജ്മല്‍-28), പുന്നപ്ര പവര്‍ഹൗസ് വാര്‍ഡ് തൈപ്പറമ്ബില്‍ വീട്ടില്‍ മുംതാസ് (46) എന്നിവര്‍ അറസ്റ്റിലായി.

താത്ത എപ്പോഴും ഇടപാടുകാരുടെ വിളിപ്പുറത്ത്

സെക്‌സ് റാക്കറ്റിന്റെ സൂത്രധാരയായ ആര്യാട് പഞ്ചായത്ത് നാലാം വാര്‍ഡ് കോമളപുരം ചിറയില്‍ ഹൗസില്‍ സീനത്താണ് ഹൗസ് ബോട്ടുകളിലേക്കും നഗരത്തിലെ ലോഡ്ജുകളിലേക്കും ആവശ്യക്കാര്‍ക്ക് സ്ത്രീകളെ എത്തിച്ച്‌ നല്‍കുന്നത്. മേരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവര്‍ അറസ്റ്റിലായിരുന്നു. താത്തയിലൂടെയാണ് നഗരത്തിലെ പ്രധാന റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ഇവരോടൊപ്പം എയ്ഡ്‌സ് രോഗിയായ ഒരു സ്ത്രീയും കണ്ണിയിലുണ്ടത്രേ. താത്തയോട് ആവശ്യപ്പെട്ടാല്‍ ഏത് തരത്തിലുള്ള സ്ത്രീകളെയും എത്തിച്ചു നല്‍കും.പ്രായം കുറയുന്നതിനനുസരിച്ച്‌ തുക വര്‍ദ്ധിക്കും. ഹൗസ് ബോട്ടുകളിലേക്ക് മുപ്പത് വയസില്‍ താഴെയുള്ള സ്ത്രീകളെ എത്തിച്ചിരുന്നത് 25,000 രൂപ വരെ ഈടാക്കിയാണ്. ഇതില്‍ ഉന്നത വിദ്യാഭ്യാസമുള്ള ചില വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നഗരത്തിലെ ചില ലോഡ്ജുകളും ഇവരുടെ സ്ഥിരം കേന്ദ്രങ്ങളാണ്.പൊലീസിലെ ചില ഉദ്യോഗസ്ഥരുമായും താത്തയ്ക്ക് ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഈ ഹോട്ടലുകളില്‍ പൊലീസ് റെയ്ഡ് നടത്താറില്ല.

രാത്രി പട്രോളിംഗിന് എത്തുന്ന പൊലീസ് ആലപ്പുഴ മെഡിക്കല്‍ കോളേജ് റോഡിന് സമീപം വാഹനം നിറുത്തി താത്തയില്‍ നിന്ന് പടി വാങ്ങുന്നത് പരസ്യമായ രഹസ്യമാണ്. മെഡിക്കല്‍ കോളേജ് ജംഗ്ഷന് വടക്ക് ഭാഗത്തെ വെയിറ്റിങ് ഷെഡ്, സമീപത്തെ കടത്തിണ്ണ, തെക്കുഭാഗത്തെ പമ്ബ് ഹൗസിന് മുന്നില്‍, പഴയങ്ങാടി, കല്ലുപാലം, ബോട്ട് ജെട്ടി, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന് വടക്ക് ഭാഗത്തെ ചില തട്ടുകടകള്‍ എന്നിവിടങ്ങളാണ് രാത്രികാലത്തെ ഇവരുടെ താവളം.സഹായികളായി അരഡസന്‍ ഓട്ടോറിക്ഷകളുമുണ്ട്. ദിനംപ്രതി പത്തിലധികം സ്ത്രീകള്‍ ഇവര്‍ക്ക് ഒപ്പം ഉണ്ടാകും. 4000 മുതല്‍ 5000രൂപ വരെയാണ് രാത്രി കാലത്തെ ചാര്‍ജ്. ഇതിന് പുറമേ മുറിവാടകയും വാഹന ചാര്‍ജും നല്‍കണം. തുക കുറവുള്ളവര്‍ക്കാണ് ഹോം സ്റ്റേകള്‍ കണ്ടെത്തുന്നത്. ഇതരസംസ്ഥാനത്തുനിന്നുള്ള 18 മുതല്‍ 45 വയസുവരെ പ്രായമുള്ള സ്ത്രീകളെയും എത്തിക്കുന്നുണ്ട്.

2016ല്‍ ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്ന് സെക്‌സ് റാക്കറ്റിലെ അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. ഉന്നത ഇടപെടല്‍മൂലം കേസ് ദുര്‍ബലമാക്കി പ്രതികള്‍ രക്ഷപ്പെട്ടു.നഗരത്തില്‍ ഒരുകുടുംബത്തില്‍പ്പെട്ടവര്‍ സെക്‌സ് റാക്കറ്റിനൊപ്പം ബ്രൗണ്‍ ഷുഗറിന്റെ എജന്‍സിയും നടത്തിവരുന്നു. പൊലീസിന് വിവരം ലഭിച്ചതനുസരിച്ച്‌ റെയ്ഡ് നടത്തിയെങ്കിലും തുടര്‍ അന്വേഷണം മന്ദഗതിയിലാണ്. ഈ കുടുംബത്തെ കേന്ദ്രീകരിച്ച്‌ പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെ വനിതകള്‍ ഒളിവില്‍ പോയി.ആണ്‍കുട്ടികളെ ഉപയോഗിച്ച്‌ പെണ്‍കുട്ടികളെ വലയില്‍ വീഴ്‌ത്തും. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടികളുമായി സെക്‌സ് റാക്കറ്റിന്റെ കേന്ദ്രത്തിലെത്തി വീഡിയോ പകര്‍ത്തി കുട്ടികളെ തങ്ങളുടെ വരുതിയിലാക്കിയിരുന്നെന്നും വിവരമുണ്ട്. ചോദ്യം ചെയ്യലിലാണ് സെക്സ് റാക്കറ്റിനെ കുറിച്ച്‌ സൂചന ലഭിച്ചത്.

ജാക്വിലിനെ കൊന്നത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷമാണ് . അജ്മലും മുംതാസും ചേര്‍ന്ന് മേരി ജാക്വിലിനെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണ്ണവും പണവും മോഷ്ടിക്കുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം വീട് പുറത്ത് നിന്ന് പൂട്ടിയാണ് പ്രതികള്‍ സ്ഥലം വിട്ടത്. ആലപ്പുഴ തിരുവമ്ബാടി ദേശീയപാതയോട് ചേര്‍ന്ന വീട്ടില്‍ മേരി തനിച്ചായിരുന്നു താമസിച്ചിരുന്നത്.

മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ പരുക്കുകളൊന്നും കാണപ്പെട്ടിരുന്നില്ല.എങ്കിലും വിശദമായ ശാസ്ത്രീയ പരിശോധനയില്‍ ഇതൊരു കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. ഗള്‍ഫില്‍ നിന്നു ദിവസവും പല തവണ ഫോണില്‍ വിളിക്കാറുള്ള മകന്‍ കിരണ്‍ മാര്‍ച്ച്‌ 11 ന് ഉച്ച കഴിഞ്ഞ് വിളിച്ചിട്ടും മേരിയെ കിട്ടിയില്ല. നാട്ടിലെത്തിയ കിരണ്‍ പൊലീസിനൊപ്പം പരിശോധിച്ചപ്പോഴാണു കിടപ്പുമുറിയില്‍ മൃതദേഹം കണ്ടത്. ഉച്ചയ്ക്ക് ഇവര്‍ ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട് ഫോണ്‍ ഓഫായിരുന്നു. തുടര്‍ന്ന് സുഹൃത്തിനെ കിരണ്‍ വിവരമറിയിച്ചു. സുഹൃത്തും പിന്നീട് സ്ഥലത്ത് എത്തിയ പൊലീസും പരിശോധിച്ചെങ്കിലും വാതില്‍ തുറക്കാനാകാത്തതിനാല്‍ മടങ്ങി. കിരണ്‍ എത്തിയ ശേഷം പൊലീസ് വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടത്

തിരുവമ്ബാടിയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു മേരി ജാക്വിലിന്‍ താമസിച്ചിരുന്നത്. നേരത്തെ വീട്ടില്‍ ഹോട്ടല്‍ നടത്തിവന്നിരുന്ന മേരി ഇതിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിരുന്നു. ഇങ്ങനെയാണ് പ്രതികളായ അജ്മലും, മുംതാസുമായി അടുപ്പമുണ്ടാകുന്നത്. കൊലപാതകദിവസം ഉച്ചയോടെ അജ്മലും മുംതാസും മേരിയുടെ വീട്ടില്‍ എത്തി. ഇരു സ്ത്രീകളുമായി അജ്മല്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും മേരിയുമായി പണം സംബന്ധിച്ച്‌ തര്‍ക്കമുണ്ടാവുകയും ചെയ്തു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം അജ്മലും മുംതാസും ചേര്‍ന്ന് മേരിയെ അടിച്ചുവീഴ്‌ത്തി കൊല്ലുകയായിരുന്നു.

തെളിവ നശിപ്പിക്കുകയും ചെയ്തു. മേരിയുടെ സ്വര്‍ണവും പണവും അപഹരിച്ചശേഷം ഇരുവരും ചേര്‍ന്ന് ഇവരെ വിവസ്ത്രയായി കിടത്തി. തെളിവുനശിപ്പിക്കാന്‍ ദേഹത്ത് എണ്ണതേച്ചു. വീട് പുറത്തുനിന്ന ്പൂട്ടിയാണ് ഇരുവരും രക്ഷപ്പെട്ടത്. സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച വഴിയാണ് സീനത്ത് കൂട്ടുപ്രതിയായത്. മൊബൈല്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്

കൊല്ലപ്പെട്ട ജാക്വലിന്‍ പലിശക്ക് ധാരാളം പേര്‍ക്ക് പണം കൊടുത്തിട്ടുണ്ട്. പ്രതികള്‍ ജാക്വലിനെ കൊലപ്പെടുത്തി പണവും സ്വര്‍ണവും കൈക്കലാക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പ്രതികള്‍ സംഭവദിവസമായ മാര്‍ച്ച്‌ 11ന് ഉച്ചയോടുകൂടി ഈ വീട്ടിലെത്തുകയും മുന്‍ നിശ്ചയിച്ച പ്രകാരം മുംതാസിനെ കാവല്‍നിര്‍ത്തി മദ്യലഹരിയില്‍ അജ്മല്‍ എല്ലാം ചെയ്യുകയുമായിരുന്നു.ആഭരണങ്ങള്‍ സീനത്ത് മുഖാന്തരം അജ്മല്‍ ആലപ്പുഴ മുല്ലക്കലിലെ ഒരു ജൂവലറിയില്‍ വില്‍പ്പന നടത്തിയതാണ് നിര്‍ണ്ണായക തെളിവായത്. പ്രതിഫലമായി ഒരു മോതിരവും രണ്ടായിരം രൂപയും സീനത്തിന് നല്‍കി. മരണം നടന്ന വീട്ടില്‍ നിന്ന് നഷ്ടപ്പെട്ട മൊബൈല്‍ ഫോണും, പണവും ആഭരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പിടിയിലായ പ്രതി അജ്മല്‍ അമ്ബലപ്പുഴയിലും പുന്നപ്രയിലും സ്ത്രീകള്‍ക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ മുമ്ബ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments