കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നു

pj joseph

കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നു. ചെയര്‍മാനെ തെരഞ്ഞെടുക്കാതെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മാണി വിഭാഗം അറിയിച്ചു.

സംസ്ഥാന കമ്മിറ്റി വിളിക്കാതെ പാര്‍ലമെന്ററി യോഗം വിളിക്കാനാവില്ലെന്ന് റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. യോഗം മനപൂര്‍വ്വം നീട്ടിവയ്ക്കാന്‍ ശ്രമിക്കുന്നു. ഇതില്‍ എട്ട് ജില്ലാ പ്രസിഡന്‍റുമാര്‍ക്ക് ആശങ്കയുണ്ടെന്ന് റോഷി വിശദമാക്കി.

പി ജെ ജോസഫ് പാര്‍ട്ടിയില്‍ വിഭാഗീയതയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും റോഷി അഗസ്റ്റിന്‍ ആരോപിച്ചു.