ആന്ധ്രാപ്രദേശില്‍ മൂന്നു മക്കളുടെ മുന്നില്‍ വെച്ച് അമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കി. തിങ്കളാഴ്ച വൈകുന്നേരം വിശാഖപട്ടണം ഗാജുവാക്കയിലുണ്ടായ സംഭവത്തില്‍ 35 കാരിയായ യുവതിക്കാണ് ക്രൂരപീഡനം ഏല്‍ക്കേണ്ടിവന്നത്. .
ഭര്‍ത്താവ് പുറത്തുപോയ സമയം വീടിനുള്ളില്‍ അതിക്രമിച്ചുകയറിയ നാലു പേരടങ്ങുന്ന സംഘം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. അക്രമികള്‍ ഒരാള്‍ പ്രായപൂര്‍ത്തി ആകാത്തയാളാണ്. നാലു പേരില്‍ രണ്ടു പേരാണ് യുവതിയെ മാനഭംഗപ്പെടുത്തിയത്. സംഭവം പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു.
യുവതിയുടെ പരാതിയില്‍ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.