അമേരിക്കയില്‍ ചികിത്സക്കെത്തിയ തമിഴ്താരം രജനീകാന്ത്ചൂതാട്ട കേന്ദ്രത്തിലിരിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തു വിട്ട്ബിജെപി എം.പി സുബ്രഹ്മണ്യം സ്വാമി. ചൂതാട്ടത്തിലൂടെയുള്ള രജനിയുടെ സമ്പാദ്യങ്ങള്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്പരിശോധിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.
അമേരിക്കയിലെ കാസിനോവിലുള്ള ചൂതാട്ടം അദ്ദേഹത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തിയിരിക്കുന്നു. അവിടെ നിന്നുംഅദ്ദേഹത്തിനു ലഭിച്ചതും ചൂതാട്ടത്തിന്റെ പണസോത്രസും പരിശോധിക്കണമെന്നും സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു. ജൂണിലാണ് മകള്‍ ഐശ്വര്യക്കൊപ്പം രജനികാന്ത് അമേരിക്കലെത്തിയത്.
രജനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നുംന്‍ ജൂലൈ അവസാനത്തോടെ തിരിച്ചെത്തുമെന്നും മകള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം താരം ഫെറാറിയില്‍ റോഡ്ട്രിപ്പ് നടത്തുന്നതിന്റെ ലൈവ് വിഡിയോ ആരാധകര്‍ക്കായി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.