ന്യൂജേഴ്‌സി ക്ലിഫ്റ്റൻ സെന്റ് തോമസ് ക്‌നാനായ പള്ളിപ്പെരുന്നാൾ (Video)

0
42


ന്യൂജേഴ്‌സി ക്ലിഫ്റ്റൻ സെന്റ് തോമസ് ക്‌നാനായ പള്ളിയിൽ പരിശുദ്ധ തോമ്മാശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ 2017 ജൂലൈ 1,2 തീയതികളിൽ നടത്തപ്പെട്ടു. പെരുന്നാളിന്റെ ഭാഗമായി ജൂലൈ ഒന്നാം തീയതി സന്ധ്യാപ്രാർത്ഥനയ്ക്ക് ആർച്ച്‌ ബിഷപ്പ് ഡോ. ആയൂബ്‌ മാർ സിൽവാനിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. ഫാദർ ജിബി പ്ലാത്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് അമ്പടാ തീയറ്റേഴ്‌സിന്റെ ക്രിസ്തീയ ഗാനസന്ധ്യ നടന്നു. ഫാ. ജോസഫ് ജേക്കബ് പരതോടത്തിൽ വികാർ സെന്റ് തോമസ് ചർച്ച്‌ ക്ലിഫ്റ്റൻ , ഫാ. തോമസ് എബ്രഹാം ളാഹയിൽ, ഫാ.ജേക്കബ് ചാക്കോ ഉള്ളാട്ടിൽ, ഫാ. ജൂണി ജേക്കബ് തോപ്പിൽ, ഡീക്കൻ മോഹൻ പുന്നൂസ് പാലക്കാമണ്ണിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.