ഡാളസ്സ് കേരള അസ്സോസിയേഷന്‍ സീനിയര്‍ ഫോറം നവംബര്‍ 16 ന്

dallas

ഗാര്‍ലന്റ് (ഡാശസ്സ്): ഡാളസ്സ് കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി നവംബര്‍ 16 ന് സീനിയര്‍ സിറ്റിസണ്‍ ഫോറം സംഘടിപ്പിക്കുന്നു.

സമ്മേളനത്തില്‍ ദന്ത സംരക്ഷണത്തെ കുറിച്ച് ഡോ പ്രമോദ് തോമസും, ആരോഗ്യ സംരക്ഷണ പദ്ധതികളെ കുറിച്ച് റോബിന്‍സണ്‍ ജോണും പ്രത്യേക പ്രഭാഷണം നടത്തും.

സമ്മേളനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ് ഡാളസ്സ് ഫോര്‍ട്ട്‌വര്‍ത്തിലെ എല്ലാ മുതിര്‍ന്ന അംഗങ്ങളും ഈ സെമിനാറില്‍ വന്ന പങ്കെടുക്കണമെന്ന് കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്ത്, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് ചെറിയാന്‍ ചൂരനാട് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉച്ച ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡാനിയേല്‍ കുന്നേല്‍ 469 274 3456, പ്രദീപ് നാഗനൂലില്‍ 973 580 8784.