Wednesday, September 11, 2024
HomeSportsകോഹ്‌ലിയെ പുറത്താക്കിയതിൽ ആരാധകരുടെ പ്രതിഷേധമിരമ്പുന്നു

കോഹ്‌ലിയെ പുറത്താക്കിയതിൽ ആരാധകരുടെ പ്രതിഷേധമിരമ്പുന്നു

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്‌ലിയെ ‘ഔട്ട്’ വിധിച്ച അംപയര്‍ നിഗല്‍ ലോങിന്റെ തീരുമാനം വിവാദത്തില്‍. ജോഷ് ഹേസല്‍വുഡിന്റെ പന്ത് വിരാടിന്റെ ബാറ്റിലും പാഡിലും ഒരേസമയം കൊണ്ടപ്പോള്‍ അംപയര്‍ തല്‍ക്ഷണം വിരല്‍ പൊക്കുകയായിരുന്നു. കോഹ്‌ലി റിവ്യൂ ആവശ്യപ്പെട്ടെങ്കിലും ‘പാഡിനു മുമ്പ് പന്ത് ബാറ്റില്‍ കൊണ്ടെന്ന കാര്യം തെളിയിക്കാനായില്ല’ എന്ന കാരണം പറഞ്ഞ് ടി.വി അംപയര്‍ റിച്ചാര്‍ഡ് കെറ്റല്‍ബ്രോ നിഗല്‍ ലോങിന്റെ തീരുമാനം ശരിവെച്ചു. നിരാശനായാണ് കോഹ്ലി കളം വിട്ടത്.

പരമ്പരയില്‍ ഇതുവരെ ഫോമിലെത്തിയിട്ടില്ലാത്ത കോഹ്‌ലി സൂക്ഷിച്ചും പ്രതീക്ഷയോടെയുമാണ് ബാറ്റിങ് തുടങ്ങിയത്. മറുവശത്ത് പുജാര ആത്മവിശ്വാസത്തോടെ കളിക്കുന്നതിനാല്‍ പിന്തുണ നല്‍കുകയെന്ന ദൗത്യം ക്യാപ്ടന്‍ ഭംഗിയായി നിറവേറ്റുകയും ചെയ്തു. അതിനിടയിലാണ് ഹേസല്‍വുഡ് എറിഞ്ഞ 35-ാം ഓവറിലെ രണ്ടാം പന്ത് കോഹ്‌ലിയുടെ പാഡിലും ബാറ്റിലുമായി കൊണ്ടത്. എല്‍.ബി വിക്കറ്റിനു വേണ്ടി അപ്പീല്‍ ചെയ്ത ബൗളര്‍ക്കു പോലും ആത്മവിശ്വാസമില്ലായിരുന്നു. എന്നാല്‍ സകലരെയും ഞെട്ടിച്ചു കൊണ്ട് അംപയറുടെ വിരലുയര്‍ന്നു.

അംപയറുടെ തീരുമാനം ചോദ്യം ചെയ്ത് കോഹ്‌ലി അപ്പോള്‍ തന്നെ റിവ്യൂ ആവശ്യപ്പെട്ടു. റീപ്ലേകളില്‍ പന്ത് ബാറ്റിലും പാഡിലും ഒരേസമയമാണ് തട്ടുന്നതെന്ന് വ്യക്തമായിരുന്നു. പാഡിനു മുമ്പ് ബാറ്റിലാണ് തട്ടിയതെന്നു പോലും തോന്നിക്കുന്ന തരത്തിലായിരുന്നു റീപ്ലേ. എന്നാല്‍, ആദ്യം ബാറ്റില്‍ തട്ടിയെന്നതിന് തെളിവില്ലെന്ന ന്യായമുയര്‍ത്തി ടി.വി അംപയര്‍ ഗ്രൗണ്ട് അംപയറുടെ തീരുമാനം ശരിവെച്ചു. സാധാരണ ഗതിയില്‍ ചെയ്യാറുള്ള പോലെ സംശയത്തിന്റെ ആനുകൂല്യം ബാറ്റ്‌സ്മാന് നല്‍കാന്‍ പോലും അംപയര്‍ തയാറായില്ല.

ഇതേ പന്തിലെ അപ്പീലിന് അംപയര്‍ വിക്കറ്റ് നിഷേധിക്കുകയും ഓസ്‌ട്രേലിയ റിവ്യൂ ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കില്‍ ആനുകൂല്യം ഇന്ത്യക്കാകുമായിരുന്നു എന്നതാണ് ഏറെ വിചിത്രം. ബാറ്റിനു മുമ്പ് പാഡില്‍ കൊണ്ടില്ല എന്നത് തെൡയിക്കാന്‍ അംപയര്‍ക്ക് കഴിയില്ല എന്നതു തന്നെ കാരണം. മാത്രവുമല്ല, സാങ്കേതിക വിദ്യയുടെ അപര്യാപ്തത മൂലമുള്ള സംശയത്തിന്റെ ആനുകൂല്യം ബാറ്റ്‌സ്മാന്മാര്‍ക്ക് നല്‍കാറുള്ളത്.

ഏതായാലും ഇന്ത്യന്‍ ആരാധകര്‍ അംപയറുടെ തീരുമാനത്തില്‍ ഒട്ടും തൃപ്തികരല്ലെന്നാ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments