മിനിമം ബാലന്‍സ് തുക അക്കൌണ്ടില്‍ ഇല്ലെങ്കില്‍ പിഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

0
86

നയം പുനഃപരിശോധിക്കണമെന്നാണ് കേന്ദ്രം

മിനിമം ബാലന്‍സ് തുക അക്കൌണ്ടില്‍ ഇല്ലെങ്കില്‍ പിഴ ഈടാക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപെട്ടു.മാസത്തില്‍ നിശ്ചിത നോട്ടിടപാടില്‍ കൂടുതല്‍ നടത്തുന്നവരില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കാനുള്ള സ്വകാര്യ ബാങ്കുകളുടെ തീരുമാനവും പുന: പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച ആവശ്യപ്പെട്ടു. എടിഎം ഇടപാടുകള്‍ കൂടിയാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കേണ്ടെന്നും കേന്ദ്രം നിലപാടെടുത്തു. സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നയം പുനഃപരിശോധിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

അക്കൌണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കാന്‍ എസ്ബിഐ തീരുമാനിച്ചിരുന്നു. മൂന്നു തവണയില്‍ കൂടുതലായുള്ള ബാങ്കുവഴിയുള്ള പണമിടപാടുകള്‍ സര്‍വീസ് ചര്‍ജ് ഈടാക്കാനും നേരത്തെ ചില സ്വകാര്യ ബാങ്കുകള്‍ തീരുമാനിച്ചിരുന്നു. അധികമായി നടത്തുന്ന ഇടപാടുകള്‍ക്ക് 50 രൂപ സേവന നിരക്ക് ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. ഏപ്രില്‍ ഒന്നുമുതലായിരുന്നു പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരികയെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഫീസ് ഈടാക്കരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുതിയതായി നല്‍കിയ നിര്‍ദ്ദേശം.