വീണ്ടും വീസ നിഷേധിച്ച് യുഎസിലെ ഡോണൾഡ് ട്രംപ് ഭരണകൂടം പുതിയ ഉത്തരവിറക്കി. ആറ് രാജ്യങ്ങളില്‍നിന്നുളളവര്‍ക്കു വീസ നിഷേധിച്ചിരിക്കുന്നത്. ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണു വിലക്ക്. 90 ദിവസത്തേക്കാണ് വിലക്ക്. ഈ മാസം 16 മുതൽ വിലക്ക് പ്രാബല്യത്തിൽവരും. ഗ്രീന്‍ കാര്‍ഡുളളവരെയും നേരത്തെ വീസ ലഭിച്ചിട്ടുള്ളവരെയും ഇറാഖിൽനിന്നുള്ളവരെയും ഒഴിവാക്കിയിട്ടുണ്ട്.
യുഎസ് കോടതികൾ ചില രാജ്യങ്ങളിൽനിന്നുള്ളവരെ വിലക്കിയ ജനുവരി 27ലെ ഉത്തരവിനെതിരെ സ്റ്റേ പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്നാണു പുതിയ ഉത്തരവുമായി ട്രംപ് വീണ്ടുമെത്തിയത്. അതേസമയം, ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധത്തിൽ പ്രധാന പങ്കുവഹിക്കുന്നതിനാൽ ഇറാഖിനെ വിലക്കിൽനിന്ന് ഒഴിവാക്കണമെന്ന് ഭരണകൂടത്തിൽനിന്നുതന്നെ ആവശ്യമുയർന്നിരുന്നു.