Friday, April 26, 2024
HomeKeralaവി​ദ്യാ​ര്‍​ഥി​നിയുടെ ആത്മഹത്യാ ശ്രമം ; ഗ​വ​ര്‍​ണ​ര്‍ റി​പ്പോ​ര്‍​ട്ട് തേ​ടി

വി​ദ്യാ​ര്‍​ഥി​നിയുടെ ആത്മഹത്യാ ശ്രമം ; ഗ​വ​ര്‍​ണ​ര്‍ റി​പ്പോ​ര്‍​ട്ട് തേ​ടി

യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി​നി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍ പി.​സ​ദാ​ശി​വം റി​പ്പോ​ര്‍​ട്ട് തേ​ടി. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റോ​ടാ​ണ് അ​ടി​യ​ന്ത​ര റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​ദ്യാ​ര്‍​ഥി​നി​ക്ക് മാ​ന​സി​ക പീ​ഡ​നം നേ​രി​ട്ടെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ​വ​ര്‍​ണ​റു​ടെ ഇ​ട​പെ​ട​ല്‍. നേ​ര​ത്തെ, ആ​ത്മ​ഹ​ത്യ ശ്ര​മ​ത്തി​ന് പെ​ണ്‍​കു​ട്ടി​ക്ക് എ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ക​ന്‍റോ​ണ്മെ​ന്‍റ് പോ​ലീ​സാ​ണ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. ആ​ര്‍​ക്കെ​തി​രെ​യും പ​രാ​തി​യി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി മൊ​ഴി ന​ല്‍​കി​യി​രു​ന്നു. സ​മ​രം കാ​ര​ണം ക്ലാ​സു​ക​ള്‍ മു​ട​ങ്ങു​ന്ന​ത് സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​ക്കി​യ​തി​നാ​ലാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തെ​ന്നും ആ​ര്‍​ക്കെ​തി​രെ​യും പ​രാ​തി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി. ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി​നി​യെ കോ​ള​ജി​ന്‍റെ റ​സ്റ്റ് റൂ​ലി​മാ​ണ് കൈ​ഞ​ര​മ്ബ് മു​റി​ച്ച്‌ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യു​ടെ ഉ​ത്ത​ര​വാ​ദി​ക​ള്‍ എ​സ്‌എ​ഫ്‌​ഐ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും പ്രി​ന്‍​സി​പ്പ​ലു​മാ​ണെ​ന്ന് കു​ട്ടി ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​താ​ണ് പി​ന്നീ​ട് കു​ട്ടി മൊ​ഴി​യി​ല്‍ മാ​റ്റി പ​റ​ഞ്ഞ​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments