Friday, April 26, 2024
HomeKeralaമോദിയുടെ സന്ദര്‍ശനം;ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ ഭക്തര്‍ക്ക് നിയന്ത്രണം

മോദിയുടെ സന്ദര്‍ശനം;ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ ഭക്തര്‍ക്ക് നിയന്ത്രണം

പ്രധാമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. പടിഞ്ഞാറേ നടയില്‍ രാവിലെ ഏഴ് മണി മുതല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിയും വരെ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ലെന്ന് പൊലീസ് അറിയിച്ചു. കിഴക്കേ നടയില്‍ ബാരിക്കേഡ് വരെ പ്രവേശനം ഉണ്ടാവും. ഇതിലൂടെ രാവിലെ ഏഴ് മണി മുതല്‍ അകത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കും. പിന്നെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് മാത്രമാവും പ്രവേശനം ലഭിക്കുക.

പ്രധാനമന്ത്രി രാവിലെ 10 മണി മുതല്‍ 11.15 വരെയാണ് ക്ഷേത്രത്തില്‍ ഉണ്ടാവുക. രാവിലെ എട്ട് മണിയോടെ പൊലീസ് വിന്യാസത്തിന് ശേഷം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കൂനംമൂച്ചി മുതല്‍ ഗുരുവായൂര്‍ വരെ ഗതാഗത നിയന്ത്രണം ഉണ്ടാവും. ഗുരുവായൂര്‍ ഇന്നര്‍ റോഡിലും ഔട്ടര്‍ റോഡിലും ഗതാഗത നിയന്ത്രണം ഉണ്ടാവും. ഗുരുവായൂരില്‍ കിഴക്ക് ഭാഗത്ത് പാര്‍ക്കിംഗ് അനുവദിക്കില്ല. പടിഞ്ഞാറ് ഭാഗത്ത് പാര്‍ക്ക് ചെയ്യാമെന്നും പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments