Friday, May 3, 2024
HomeNationalരാജിവച്ച കര്‍ണാടക എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ പ്രതിഷേധം

രാജിവച്ച കര്‍ണാടക എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ പ്രതിഷേധം

രാജിവച്ച കര്‍ണാടക എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മുംബൈയിലെ സോഫിടെല്‍ ഹോട്ടലിലാണ് കര്‍ണാടക എം.എല്‍.എമാര്‍ താമസിക്കുന്നത്.

വിമത എം.എല്‍.എമാര്‍ രാജി പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സൂരജ് സിംഗ് താക്കൂറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.ശനിയാഴ്ച രാവിവച്ച കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ പത്ത് പേരും മുംബൈയിലെ ഹോട്ടലിലുണ്ട്.

ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് ഇവരെ മുംബൈയില്‍ എത്തിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള ചില ബി.ജെ.പി എം.എല്‍.എമാരും യുവമോര്‍ച്ച പ്രവര്‍ത്തകരും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം ഹോട്ടലിലുണ്ട്. ശനിയാഴ്ച ഓഫീസില്‍ ഇല്ലാതിരുന്നതിനാല്‍ സ്പീക്കര്‍ രമേഷ് കുമാര്‍ എം.എല്‍.എമാരുടെ രാജി സ്വീകരിച്ചിട്ടില്ല.

അവധി കഴിഞ്ഞ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയാല്‍ രാജി സ്വീകരിക്കാതെ മറ്റ് മാര്‍ഗങ്ങളില്ല.സ്പീക്കര്‍ രാജിക്കത്ത് സ്വീകരിക്കുന്നതിന് മുമ്പ് വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. വിമത എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനമടക്കം വാഗ്ദാനം ചെയ്ത് വരുതിയിലാക്കാനാണ് കോണ്‍ഗ്രസ് നീക്കം.

വിമതര്‍ക്ക് വഴിയൊരുക്കാന്‍ നിലവില്‍ മന്ത്രിസഭയിലുള്ള ചിലര്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടും എം.എല്‍.എ വഴങ്ങിയിട്ടില്ല. രാമലിംഗ റെഡ്ഡി മാത്രമാണ് മന്ത്രിസ്ഥാനമെന്ന വാഗ്ദാനത്തിന് വഴങ്ങിയിട്ടുള്ളത്. അതിനിടെ തിങ്കളാഴ്ച കൂടുതല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചേക്കുമെന്നാണ് സൂചന. ഇപ്പോള്‍ തന്നെ ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുന്ന സഖ്യസര്‍ക്കാരിന് കടുത്ത വെല്ലുവിളിയാണ്.

ചൊവ്വാഴ്ച വിധാന്‍ സൗധയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. കുടുതല്‍ എം.എല്‍.എമാര്‍ രാജിവച്ചാല്‍ വിശ്വാസവോട്ടിന് മുമ്പ് മുഖ്യമന്ത്രി കുമാരസ്വാമി രാജിവച്ചേക്കുമെന്നാണ് സൂചന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments