Friday, May 3, 2024
HomeInternationalയുഎസിൽ ഇന്ത്യൻ വംശജൻ മകന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു

യുഎസിൽ ഇന്ത്യൻ വംശജൻ മകന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു

യുഎസിൽ ഇന്ത്യൻ വംശജൻ മകന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു . നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ ബെസെൽറ്റൺ സെക്ഷനിൽ താമസിക്കുന്ന മഹേന്ദ്ര ബി പഞ്ചറൊളിയ (60) ആണു സ്വന്തം വീട്ടിൽവെച്ച് മകന്‍റെ വെടിയേറ്റു മരിച്ചത്. പ്രതിയായ മകൻ സോഹൻ പഞ്ചറൊളിയ രാത്രി 9:30 നു ബാത്‌റൂമിൽ കയറി തോക്കിൽ തിര നിറച്ച ശേഷം ആദ്യം അലക്ഷ്യമായി വെടി ഉതിർത്തു. തുടർന്നു പിതാവും മാതാവും ടീവി കണ്ടു കൊണ്ടിരിക്കുകയായിരുന്ന സ്വീകരണ മുറിയിലെത്തുകയും പിതാവിനു നേരെ വെടി ഉതിർക്കുകയുമായിരുന്നു. മാതാവ് പുറത്തേക്കോടി രക്ഷപെട്ടു. മനോരോഗിയായ മകൻ യാതൊരു പ്രകോപനവും കൂടാതെയാണ് വെടി ഉതിർത്തതെന്നും അവർ പൊലീസിനോടു പറഞ്ഞു.

31 വയസുള്ള സോഹൻ മനോരോഗത്തിനുടമയാണെന്നും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. പ്രതി സംഭവ ശേഷം തോക്കുമായി കടന്നുകളഞ്ഞതായും അപകടകാരിയാണെന്നും പോലീസ് അറിയിച്ചു. പ്രതി സഞ്ചരിച്ച ചാര നിറത്തിലുള്ള കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്തിട്ടുണ്ട്.

5 അടി 15 ഇഞ്ച് ഉയരവുമുള്ള പ്രതി അവസാനം കാണുമ്പോൾ ഓറഞ്ച് ടി ഷർട്ടും ചന്ദന കളർ ട്രൗസറുമാണ് ധരിച്ചത്. തല മൊട്ടയടിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 215-686-3334 അല്ലെങ്കിൽ 911 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments