Friday, April 26, 2024
HomeKeralaശബരിമല സ്ത്രീപ്രവേശന വിഷയം; ദേവസ്വം ബോർഡിൽ കടുത്ത തർക്കം

ശബരിമല സ്ത്രീപ്രവേശന വിഷയം; ദേവസ്വം ബോർഡിൽ കടുത്ത തർക്കം

ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിൽ കടുത്ത തർക്കം. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പുനഃപരിശോധന ഹർജി നൽകില്ലെന്ന ദേവസ്വം കമ്മീഷണണരുടെ പ്രസ്താവനയ്‌ക്കെതെിരെ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ ദേവസ്വം പ്രസിഡന്റ് മന്ത്രിക്ക് പരാതി നൽകി. ദേവസ്വം കമ്മീഷണർ മാധ്യമങ്ങളെ കണ്ടതിൽ പ്രസിഡന്റ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് എ.പത്മകുമാറിന് അതൃപ്തി ഇല്ലെന്നും പതിവ് കൂടിക്കാഴ്‌ച്ച എന്നുമാണ് കമ്മീഷണർ എൻ.വാസു പറഞ്ഞത്.എന്നാൽ മന്ത്രി പത്മകുമാർ പരാതി നൽകിയതിന് പിന്നാലെ എൻ വാസുവിനെ നേരിട്ട് വിളിച്ച് താക്കീത് നൽകി. അനാവശ്യ വിവാദം വേണ്ടെന്നും മന്ത്രി നിർദ്ദേശം നൽകി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുനഃപരിശോധന ഹർജി നൽകില്ല. ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷ ഒരുക്കും. ഇത് സംബന്ധിച്ച് നാളെ ഡിജിപിയുമായി ചർച്ച നടത്തും. പുനപരിശോധന ഹർജി നൽകിയാലും അതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ശബരിമലയിൽ സ്ത്രീകൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങൾ ഒരുക്കുമെന്നുമാണ് ദേവസ്വം കമ്മീഷണർ എൻ.വാസു പറഞ്ഞത്. ഇതിന് പിന്നാലെയാണ് കമ്മീഷണർക്കെതിരെ ദേവസ്വം മന്ത്രിക്ക് പരാതി നൽകിയത്.ശബരിമലയിൽ പണ്ട് സ്ത്രീകൾ കയറിയിരുന്നു എന്നു പറയുന്നത് പച്ചക്കള്ളം; ക്ഷേത്രത്തിന്റെ പേര് ശബരിമല അയ്യപ്പക്ഷേത്രം എന്നാക്കിയാൽ വിശ്വാസികൾ ജയിക്കും മറിച്ച് ശബരിമല ധർമശാസ്താ ക്ഷേത്രം എന്നാക്കിയാൽ അവിശ്വാസികളും രാഷ്ട്രീയക്കാരും ജയിക്കും മന്ത്രി കടകംപള്ളി സുരേന്ദ്രനും നിയുക്ത ചെയർമാൻ ടി.കെ.എ. നായരും നടത്തിയ വെളിപ്പെടുത്തലുകൾക്കെതിരെ രാഹുൽ ഈശ്വർ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments