പ്രളയം നാശം വിതച്ച പത്തനംതിട്ടയാണ് 2018ലെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ജില്ല. 2014ൽ വ്യക്തമായ ഭൂരിപക്ഷത്തോടെ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ആന്റോ ആന്റണിയുടെ ലക്‌ഷ്യം പത്തനംതിട്ടയുടെ പിന്നോക്ക മേഖലകളില്‍ വികസനം എത്തിക്കുകയായിരുന്നു. എംപി ഫണ്ട് സംസ്ഥാനത്ത് നല്ല രീതിയില്‍ വിനിയോഗിച്ച എംപിയായി മാറിയിരിക്കുകയാണ് ആന്റോ ആന്റണി. 18. 56 കോടി രൂപയാണ് ഇക്കുറി എംപി ഫണ്ടിലേക്ക് അനുവദിച്ചത്. 34.66 കോടി രൂപയുടെ നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. 21.6 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്. ഇതില്‍ 15.39 കോടി രൂപ ഇതുവരെ ചിലവഴിച്ചു. അനുവദിച്ച തുകയുടെ 87. 94 ശതമാനം മാത്രമാണ് ഇതുവരെ ചിലവഴിച്ചിട്ടുള്ളത്. അനുവദിച്ച തുകയില്‍ 3.17 കോടിയോളം രൂപ ബാക്കിയുണ്ടെന്നാണ് ലോക്‌സഭയുടെ വെബ്‌സൈറ്റില്‍ സൂചിപ്പിച്ച കണക്കില്‍ വ്യക്തമാക്കുന്നത്.
എംപി ഫണ്ട് നല്ല രീതിയില്‍ വിനിയോഗിച്ച എംപിയായി ആന്റോ ആന്റണി മാറി
RELATED ARTICLES