Friday, April 26, 2024
HomeKerala59-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ തുടക്കം; ഒന്നാം ദിനം തൃശ്ശൂർ മുന്നിൽ

59-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ തുടക്കം; ഒന്നാം ദിനം തൃശ്ശൂർ മുന്നിൽ

59-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ വർണ്ണാഭമായ തുടക്കം. വിദ്യാര്‍ത്ഥികൾ അന്‍പത്തി ഒന്‍പത് മണ്‍ചിരാതുകള്‍ തെളിയിച്ച ലളിതമായ ചടങ്ങേടെയാണ് ഇത്തവണ കലാമേളയ്‌ക്ക് ആരംഭം കുറിച്ചത്. 29 വേദികളിലുമായി 62 ഇനങ്ങളിലെ മത്സരങ്ങളാണ് ഇന്ന് നടന്നത്.

സ്‌കൂള്‍ കലോത്സവത്തിന്റെ ഒന്നാം ദിനത്തിലെ ഫലങ്ങള്‍ പുറത്തുവന്നു. 73 പോയിന്റുമായി തൃശ്ശൂരാണ് ഒന്നാം സ്ഥാനത്ത്. 64 പോയിന്റോടെ കണ്ണൂരും ആലപ്പുഴയും തൊട്ട് പിറകെയുണ്ട്.

ആദ്യപത്തില്‍ യഥാക്രമം കോഴിക്കോട് ( 61), പാലക്കാട്( 59),വയനാട്( 58),കൊല്ലം (56), എറണാകുളം ( 55), മലപ്പുറം ( 55) തിരുവനന്തപുരം (50) എന്നീ ജില്ലകളാണ് ഉള്ളത്. ഇടുക്കിയാണ് ഏറ്റവും പിന്നില്‍. 32 പോയിന്റോടെ 14-ാമതാണ് ഇടുക്കിയുടെ സ്ഥാനം.

കണ്ണൂര്‍ സെന്റ് തെരേസാസ് എ.ഐ.എച്ച്‌.എസ്.എസി സ്‌കൂളാണ് മുന്നില്‍ നില്‍കുന്ന സ്‌കൂള്‍. 29 വേദികളിലായി ആകെ 62 ഇനങ്ങളിലായാണ് ഇന്ന് മത്സരങ്ങള്‍ നടന്നത്.

പ്രളയം ഏല്‍പ്പിച്ച ആഘാതങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ ആര്‍ഭാടങ്ങളും ആലോഷങ്ങളും ഉപേക്ഷിച്ചു കൊണ്ടാണ് ഇത്തവണ മൂന്ന് ദിവസങ്ങള്‍ മാത്രമുള്ള കലാമേള അരങ്ങേറുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments