മാനന്തവാടി രൂപതാ കെ. സി. വൈ. എം. ഭാരവാഹി സിജോ ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തു
പീഡനം വയനാട്ടിൽ തുടർക്കഥയാകുന്നു . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പനമരത്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. മാനന്തവാടി രൂപതാ കെ. സി. വൈ. എം. ഭാരവാഹി സിജോ ജോര്‍ജിനെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 28 നാണ് പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ചത്. ഇതിന് ശേഷം കുഞ്ഞിനെ പ്രതി കോഴിക്കോട് അനാഥാലയത്തിലെത്തിക്കുകയായിരുന്നു.
പെണ്‍കുട്ടി പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയപ്പോൾ സംഘടനയുടെ കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ അഭിനന്ദിച്ചായിരുന്നു പെൺകുട്ടിയുമായി അടുപ്പത്തിലായത്. പിന്നിട് ഇരുവരും പ്രേമിക്കയും അത് മുതലെടുത്ത് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രസവവിവരം നാട്ടകാരില്‍ നിന്നും മറച്ചു വെയ്ക്കുന്നതിനായി പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 28ന് പെണ്‍കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചു.
പെണ്‍കുട്ടിക്ക് 18 വയസ്സാകുമ്പോള്‍ വിവാഹം കഴിക്കാമെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച് നവജാത ശിശുവിനെ കോഴിക്കോടുള്ള കോണ്‍വെന്റില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഇതേതുടര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പീഡനവിവരം മറച്ചു വെച്ചത്. പക്ഷേ സിജോയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചില്ല.
ഇതോടെ സിജോ ആത്മഹത്യയ്ക്കു ശ്രമിക്കുകയും വിവരം അറിഞ്ഞെത്തിയ പോലീസ് പ്രതിയെ വീട്ടില്‍ നിന്ന് പിടികൂടുകയുമായിരുന്നു. പീഡിനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി വനിതാ സെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ പോക്സോ ആക്ട്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.