വിദ്യാര്‍ഥികളായ ചെറുപ്പക്കാര്‍ മധ്യവയസ്‌കരായ സ്ത്രീകളുടെ ഇരകളായി മാറുന്നു

വിദ്യാര്‍ഥികളായ ചെറുപ്പക്കാര്‍ മധ്യവയസ്‌കരായ സ്ത്രീകളുടെ ഇരകളായി മാറുന്നു

റ്റി ബോയ്കളെ സമീപിക്കുന്ന വീട്ടമ്മമാര്‍

വിദ്യാര്‍ഥികളായ ചെറുപ്പക്കാരാണ് മധ്യവയസ്‌കരായ സ്ത്രീകളുടെ ഇരകളായി മാറുന്നു. വാടക ഭര്‍ത്താക്കന്‍മാരായും ഇവത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നു. തിരുവന്തപുരത്തു കഴക്കൂട്ടം, കോവളം, നഗരത്തിലെ പ്രധാന അന്തികഫേകള്‍ എന്നിവിടങ്ങളാണ് പുരുഷവേശ്യമാരെ കണ്ടെത്താന്‍ ആവശ്യക്കാര്‍ ചെല്ലുന്നത്. ടെക്കികളും, വീട്ടമ്മമാര്‍, മധ്യവയസുകഴിഞ്ഞ പുരുഷന്‍മാര്‍ എന്നിവരാണ് പുരുഷവേശ്യകളെ ഉപയോഗിക്കുന്നത്. റ്റി ബോയ് എന്നാണ് ഇത്തരക്കാര്‍ അറിയപ്പെടുന്നത്. തലസ്ഥാനത്തെ കഫേകളും ഷോപ്പിംങ് മാളുകളും ബീച്ചുകളും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ടൂറിസം സീസണാകുന്നതോടെ ഇത്തരക്കാര്‍ക്ക് വന്‍ ഡിമാന്റാണുള്ളത്.

റ്റി ബോയികളായി പ്രവര്‍ത്തിക്കുന്നതു കൂടുതലായും വിദ്യാര്‍ഥികളാണ ഞെട്ടിപ്പിക്കുന്ന വിവരം. കഞ്ചാവിനും മയക്കുമരുന്നിനും വേണ്ടി റ്റി ബോയികളായി മാറുന്നവരും കുറവല്ല. ആഘര്‍ഷകമായ ശരീരമുള്ള യുവാക്കളാണ് ഇത്തരക്കാരായി മാറുന്നത്. വേണ്ടത്ര പണവും ശാരീരിക സുഖവും ലഭിക്കുമെന്ന പ്രത്യേകതയും യുവാക്കളെ റ്റി ബോയികളാവാന്‍ പ്രേരിപ്പിക്കുന്നു.

സോഷ്യല്‍മീഡിയകള്‍ വഴിയാണ് ഇത്തരക്കാര്‍ ആവശ്യക്കാരെ കണ്ടെത്തുന്നത്. മാത്രമല്ല ആവശ്യക്കാര്‍ക്ക് ആളെ എത്തിക്കാന്‍ ഏജന്റുമാരും കൂട്ടത്തിലുണ്ട്. ഏജന്റുമാരാണ് വിദ്യാര്‍ഥികളെ റ്റി ബോയ്കളാവാന്‍ സഹായിക്കുന്നത്. ആവശ്യത്തില്‍ കൂടുതല്‍ കാശ് കിട്ടുമെന്നതിനാലും ആരും അറിയില്ലെന്നതിനാലും ഏളുപ്പം പിടിക്കപ്പെടുപ്പെടാത്തതും റ്റി ബോയ്കളാവാന്‍ വിദ്യാര്‍ഥികള്‍ക്ക് മടിയില്ലാതാക്കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ആളെ എത്തിക്കുന്ന ഏജന്റുമാര്‍ക്ക് കമ്മീഷന്‍ കിട്ടുകയും ചെയ്യും. സോഷ്യല്‍ മീഡിയ വഴിയും വാട്‌സ്ആപ് ഗ്രൂപ്പുകള്‍ വഴിയും ആവശ്യക്കാരെ കണ്ടെത്തുന്നവരുമുണ്ട്. ചില ഫേസ്ബുക്ക് പേജുകള്‍ പോലീസ് നിരീക്ഷണത്തിലാണ്.

ഒരു രാത്രിക്ക് അയ്യായിരവും പതിനായിരവുമാണ് ആവശ്യക്കാരില്‍ നിന്ന് ഇവര്‍ ഈടാക്കുന്നത്. ടെക്കികളായ യുവതികളും അവധി ദിവസങ്ങളില്‍ റ്റി ബോയികളുമായി യാത്രപോകാറുണ്ട്. റ്റി ബോയ്കളെ സമീപിക്കുന്ന വീട്ടമ്മമാരും കുറവല്ല. അവധി ആഘോഷിക്കാനെത്തുന്ന വിദേശ സ്വദേശ ടുറിസ്റ്റുകളും ഇത്തരെക്കാരെ സമീപിക്കാറുണ്ട്. ടുറിസ്റ്റ് സീസണുകളില്‍ കോവളം പോലൂള്ള ബീച്ചുകളില്‍ റ്റി ബോയിയായി പ്രവര്‍ത്തിക്കുന്ന യുവാക്കള്‍കൂടുതലാണ്. ഹോമോസെക്‌സിനോട് താല്‍പര്യമുള്ള പുരുഷന്‍മാരും ഇത്തരക്കാരെ സമീപിക്കാറുണ്ട്.
നേരത്തെ കൊച്ചികേന്ദ്രീകരിച്ച് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളിന് സമീപമുള്ള കഫേ ഇത്തരക്കാരുടെ താവളമാമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസും, ഷോഡോപൊലീസും, സ്‌പെഷ്യല്‍ ബ്രാഞ്ചും ഇത്തരം സംഘങ്ങളെ പിടികൂടുന്നതിന് വലവിരിച്ചതായാണ് വിവരം.