പ്രവചന സര്‍വേകള്‍ ശരിവച്ച് ഇമ്മാനുവല്‍ മാക്രോണ്‍ (39) ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

macron

പ്രവചന സര്‍വേകള്‍ ശരിവച്ച് ഇമ്മാനുവല്‍ മാക്രോണ്‍ (39) ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച് വലതുപക്ഷത്തിന്റെയും സമ്പന്നതയുടെയും പ്രതീകമായ മാക്രോണ്‍ ഫാസിസ്റ്റ് കക്ഷിയായ നാഷണല്‍ ഫ്രണ്ടിന്റെ മാരിന്‍ ലെ പെന്നിനെയാണ് പരാജയപ്പെടുത്തിയത്. പ്രാദേശിക സമയം അഞ്ചുമണിവരെ 66 ശതമാനത്തിൽ താഴെയായിരുന്നു പോളിങ്. കഴിഞ്ഞ മൂന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ഇതേ സമയത്തുണ്ടായ പോളിങ് നിരക്കിനെ അപേക്ഷിച്ച് ഇതു കുറവാണ്. 2012ൽ 72%, 2007ൽ 75.1%, 2002ൽ 67.6% എന്നിങ്ങനെയായിരുന്നു ഈ സമയത്തെ പോളിങ്. വൈകിട്ട് എട്ടുമണിവരെ നീണ്ട വോട്ടെടുപ്പിൽനിന്ന് 25 ശതമാനത്തിനും 27 ശതമാനത്തിനും ഇടയിൽ ആളുകൾ വിട്ടുനിന്നെന്നാണ് അവസാനഘട്ടത്തിൽ നടത്തിയ നാല് അഭിപ്രായ വോട്ടെടുപ്പുകളിലെ സൂചന. യൂറോപ്യന്‍ യൂണിയന്‍ ശിഥിലമാക്കണമെന്ന നിലപാടാണ് ലെ പെന്‍ സ്വീകരിച്ചത്. ലെ പെന്നിന്റെ നിലപാടുകളെ ചെറുക്കുന്നതിന്റെ ഭാഗമായി സോഷ്യലിസ്റ്റ് പാര്‍ടിയും റിപ്പബ്ളിക്കന്‍ പാര്‍ടിയും ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ടിയും മാക്രോണിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.