പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ജനങ്ങളുടെ വിശപ്പ് മാറ്റില്ലെന്ന് സോണിയാ ഗാന്ധി. പ്രസംഗം ജനങ്ങളുടെ വിശപ്പ് മാറ്റില്ല. അതിന് അരി തന്നെ വേണം. പ്രസംഗം അസുഖം ഭേദമാക്കുകയുമില്ല. അതിന് ആശുപത്രികള്‍ തന്നെ വേണമെന്നും കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ സോണിയാഗാന്ധി പറഞ്ഞു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സോണിയ വന്‍ ജനാവലിയെ അഭിസംബോധന ചെയ്യുന്നത്. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് മോദി സര്‍ക്കാര്‍ വിവേചനം കാട്ടുകയാണെന്ന് സോണിയ ആരോപിച്ചു. എല്ലാവര്ക്കും വികസനം എന്ന നിങ്ങളുടെ മുദ്രാവാക്യം നടപ്പാക്കുന്നത് ഇങ്ങനെയാണോയെന്ന് സോണിയ ചോദിച്ചു. കര്‍ണാടകത്തിലെ സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന പ്രധാനമന്ത്രി ലോക്പാല്‍ സംവിധാനത്തിന് എന്തു പറ്റിയെന്ന് വ്യക്തമാക്കണം. പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും മികച്ച ചികിത്സാ സൗകര്യവും ലഭ്യമാക്കാന്‍ കര്‍ണാടകത്തിലെ സിദ്ധരാമയ്യ സര്‍ക്കരിന് കഴിഞ്ഞുവെന്ന് അവര്‍ അവകാശപ്പെട്ടു. ‘തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കാന്‍ നിങ്ങള്‍ അനുവദിക്കില്ലെന്ന് എനിക്കറിയാം. കോണ്‍ഗ്രസിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നും എനിക്ക് വ്യക്തമായി അറിയാം’ – വിജയ്പുരയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ സോണിയാഗാന്ധി പറഞ്ഞു.
“മോദിയുടെ പ്രസംഗം ജനങ്ങളുടെ വിശപ്പ് മാറ്റില്ല, അസുഖം മാറ്റുകയുമില്ലാ ” സോണിയ ഗാന്ധി
RELATED ARTICLES