സ്വന്തം വീട്ടില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച് വില്പന നടത്തി ആഡംബരജീവിതം നയിച്ച പ്ലസ്ടു വിദ്യാര്‍ഥികളെയും ഇതിനു സഹായിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥിയെയും പോലീസ് പിടികൂടി. പൊലീസ് ഇവര്‍ക്ക് നല്‍കിയ ശിക്ഷ ഞായറാഴ്ചയും ആവശ്യപ്പെടുന്ന ദിവസങ്ങളിലും പോലീസ് സ്റ്റേഷനിലെത്തി ലൈബ്രറിയില്‍നിന്ന് പുസ്തകം വായിക്കണമെന്നും അവിടെയുള്ള പച്ചക്കറിക്കൃഷിയില്‍ സഹായിക്കണമെന്നുമായിരുന്നു. സ്വന്തം വീടുകളില്‍ നിന്നുള്ള ആഭരണ മോഷ്ടിച്ചായിരുന്നു ഇവരുടെ കറക്കവും ആഡംബരജീവിതവും. സ്വന്തം വീട്ടില്‍ നിന്നും ബന്ധുവീട്ടില്‍ നിന്നുമായി 27.5പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു. അതിന് ശേഷം പുത്തന്‍ ബൈക്കുകളും മൊബൈല്‍ ഫോണുകളും വാങ്ങിച്ചു. ഇതെല്ലാം കണ്ട് ബന്ധുക്കള്‍ സംശയാലുക്കളായി. ഇതിലൊരാള്‍ മോഷ്ടിച്ചത് അമ്മയുടെ 21.5 പവന്‍ ആഭരണങ്ങള്‍. മറ്റൊരാള്‍ അമ്മാവന്റെ ആറു പവന്‍ വരുന്ന ബ്രേസ്ലറ്റും മോഷ്ടിച്ചു. വിദ്യാര്‍ഥികള്‍ വൈകി വീട്ടിലെത്തുന്നതും ആഡംബരവും ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ചക്കരക്കല്ല് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവിദ്യാര്‍ഥികളെയും ആഭരണങ്ങള്‍ ജ്വല്ലറിയില്‍ വില്‍ക്കാന്‍ സഹായിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥിയെയും പോലീസ് കണ്ടെത്തിയത്. എന്നാല്‍ പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല. മോഷണം നടത്തിയ രണ്ടു പേര്‍ക്കും സഹായിച്ചയാള്‍ക്കും കൃഷിയും പുസ്തകവായനയുമാണു ഇവര്‍ക്ക് പൊലീസ് നല്‍കിയിരിക്കുന്ന ശിക്ഷ. എല്ലാ ഞായറാഴ്ചയും പൊലീസ് ആവശ്യപ്പെടുന്ന മറ്റു ദിവസങ്ങളിലും ചക്കരക്കല്ല് സ്റ്റേഷനിലെത്തണം. സ്റ്റേഷനിലെ ലൈബ്രറിയിലെ പുസ്തകം വായിക്കണം, മുറ്റത്തെ പച്ചക്കറികൃഷിയില്‍ സഹായിക്കണം. ഇടയ്ക്ക് കായികവിനോദങ്ങളില്‍ പങ്കെടുക്കണം. ഞായറാഴ്ച മുഴുവന്‍ സമയവും ഇതിനായി സ്റ്റേഷനിലുണ്ടാവണം. അങ്ങനെ കുട്ടികള്‍ക്ക് പൊലീസ് വിധിച്ച നല്ലനടപ്പില്‍ കുടുംബങ്ങള്‍ക്കും സന്തോഷം.
സ്വന്തം വീട്ടില്‍നിന്ന് മോഷണം നടത്തി പോലീസ് പിടിയിൽ
RELATED ARTICLES