Saturday, April 27, 2024
HomeKeralaദീപ നിശാന്തിനെതിരേ വീണ്ടും പ്രതിഷേധവും പരാതിയും

ദീപ നിശാന്തിനെതിരേ വീണ്ടും പ്രതിഷേധവും പരാതിയും

കവിത മോഷ്ടിച്ചുവെന്ന പേരില്‍ വിവാദ നായികയായി മാറിയ അധ്യാപിക ദീപ നിശാന്തിനെതിരേ വീണ്ടും പ്രതിഷേധവും പരാതിയും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവാക്കിയതിലാണ് പ്രതിഷേധം. കലോത്സവത്തില്‍ അവര്‍ വിധി കര്‍ത്താവായ മലയാളം ഉപന്യാസ മത്സരത്തിന്‍റെ വിധി നിര്‍ണയം വീണ്ടും നടത്തിയേക്കുമെന്നാണ് സൂചന. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദീപയ്ക്കെതിരേ ആരെങ്കിലും പരാതി നല്‍കിയാല്‍ ഉപന്യാസ മത്സരത്തിന്‍റെ വിധി നിര്‍ണയം വീണ്ടും നടത്താന്‍ തയാറാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ രേഖാമൂലം ആരും പരാതിയുമായി വിദ്യാഭ്യാസ വകുപ്പിനെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.

ഇന്ന് നടന്ന ഉപന്യാസ മത്സരത്തിന് വിധി കര്‍ത്താവായി ദീപ നിശാന്ത് എത്തിയപ്പോള്‍ കടുത്ത പ്രതിഷേധം കലോത്സവ വേദിയില്‍ ഉണ്ടായിരുന്നു. കെ എസ് യു പ്രവര്‍ത്തകരാണ് ദീപയ്ക്കെതിരേ രംഗത്തെത്തിയത്. പോലീസ് ഇടപെട്ടാണ് ദീപയെ സ്ഥലത്ത് നിന്നും മാറ്റിയത്. ദീപയെ വിധി കര്‍ത്താവായി നിയോഗിച്ചതിനെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.

എന്നാല്‍ തനിക്കെതിരേ ഉയര്‍ന്ന പ്രതിഷേധം അനാവശ്യമാണെന്നാണ് ദീപയുടെ നിലപാട്. കവിതാ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ ഖേദം പ്രകടിപ്പിച്ചതാണ്. പിന്നെയെന്തിനാണ് വീണ്ടും പ്രതിഷേധമെന്നാണ് ദീപ ചോദിക്കുന്നത്. അതേസമയം ദീപയെ വിധികര്‍ത്താവാക്കിയതില്‍ അപാകതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു . കലോത്സവ മാന്വല്‍ പ്രകാരം ദീപയ്ക്ക് വിധികര്‍ത്താവാകാന്‍ യോഗ്യതയുണ്ടെന്നാണ് മന്ത്രിയുടെ വിശദീകരണം. ദീപയ്‌ക്കെതിരായ ആക്ഷേപങ്ങള്‍ മറ്റ് വിഷയമാണെന്നും രവീന്ദ്രനാഥ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments