Friday, April 26, 2024
HomeInternationalഹെതര്‍ നവര്‍ട്ട് യു.എന്‍ അംബാസിഡര്‍

ഹെതര്‍ നവര്‍ട്ട് യു.എന്‍ അംബാസിഡര്‍

റിപ്പോർട്ടർ – പി.പി. ചെറിയാന്‍, ഡാളസ് 
വാഷിംഗ്ടണ്‍: യുനൈറ്റഡ് നേഷൻസ് യു.എസ്. അംബാസിഡറായി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പോക് വുമണ്‍ ഹെതര്‍ നവര്‍ട്ടിനെ(48) നിയമിച്ചു.
.
ഇന്ത്യന്‍ വംശജ നിക്കി ഹെയ്‌ലി ഒഴിയുന്ന സ്ഥാനത്തേക്കാണ് ഹെതറിനെ നിയമിക്കുന്നത്. ഒക്ടോബറില്‍ രാജി പ്രഖ്യാപിച്ച നിക്കി ഹേലിയോട് ഡിസംബര്‍ അവസാനം വരെ തുടരുന്നതിന് ട്രംപ് അഭ്യര്‍ത്ഥിച്ചിരുന്നു.

2017-ല്‍ ട്രംപ് ഭരണത്തില്‍ ചേരുന്നതു വരെ ഗവണ്‍മെന്റിലോ, ഫോറിന്‍ പോളിസിയോ വലിയ പരിചയമില്ലാതിരുന്ന ഇവര്‍ ഫോക്‌സ് ന്യൂസ് ആങ്കര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. സ്‌റ്റേറ്റ് സെക്രട്ടറി മൈക്കിള്‍ പോംപിയോയുടെ വിശ്വാസം ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞ ഹെതറിന് ഇവാങ്ക ട്രംപുമായി അടുത്ത ബന്ധമുണ്ട്.

1970 ജനുവരി 27ന് ഇല്ലിനോയ്‌സ് റോക്ക് ഫോര്‍ഡിലായിരുന്നു ജനനം. മൗണ്ട് സെര്‍മണ്‍ സെമിനാരി, കൊളംബിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇവര്‍ സ്‌റ്റേറ്റ് ഫോര്‍ പബ്ലിക് ഡിപ്ലോമസി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments