Friday, April 26, 2024
HomeNationalഅലഹബാദിന്റെ പേര് മാറ്റിയതിനു പിന്നാലെ അലഹബാദ് സര്‍വകലാശാലയുടെ പേരും മാറ്റണമെന്ന് ആവശ്യം

അലഹബാദിന്റെ പേര് മാറ്റിയതിനു പിന്നാലെ അലഹബാദ് സര്‍വകലാശാലയുടെ പേരും മാറ്റണമെന്ന് ആവശ്യം

അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്ന് മാറ്റിയതിനു പിന്നാലെ അലഹബാദ് സര്‍വകലാശാലയുടെ പേരും പ്രയാഗ് രാജ് സംസ്ഥാന സര്‍വ്വകലാശാല എന്നാക്കണമെന്ന് ആവശ്യം. സര്‍വ്വകലാശാല വൈസ് ചാന്‍സലറാണ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നതെന്നാണ് വിവരം . ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളുടെ പേരു മാറ്റിയിട്ട് അധികം നാളുകൾ കഴിയുന്നതിന് മുമ്പേയാണ് വീണ്ടും പേരുമാറ്റം.

അലഹബാദ് ഇപ്പോള്‍ പ്രയാഗ് രാജും ഫൈസാബാദ് അയോധ്യയുമാണ്. ഈ സാഹചര്യത്തിലാണ് സര്‍വ്വകലാശാലയുടെയും പേര് മാറ്റണമെന്ന് അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്. ഇതനുസരിച്ച്‌ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നല്‍കിയ അപേക്ഷ സര്‍ക്കാര്‍ പരിഗണിച്ച ശേഷം ഗവര്‍ണര്‍ രാം നായികിന് അയക്കും. നേരത്തെ അലഹബാദിന്റെ പേര് മാറിയ ശേഷം അതേ പേരിലുള്ള വിദ്യാഭ്യാ സ്ഥാപനങ്ങളുടെയടക്കം പേര് മാറ്റേണ്ടിവരുമെന്ന് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മ അഭിപ്രായപ്പെട്ടിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments