Friday, April 26, 2024
HomeInternationalയിസ്രായേലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി-നെതന്യാഹു

യിസ്രായേലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി-നെതന്യാഹു

ജെറുസലേം:കൊടും ഭീകരനെന്നു മുദ്രകുത്തി ഇറാൻ ജനതയുടെ സുസമ്മതനായ നേതാവ് ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനു  പ്രതികാരമായി ഇറാഖിലെ യു.എസ് സേനയ്ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈൽ  ആക്രമണത്തിനു പിന്നാലെ അപകടം മണത്ത് യിസ്രായേൽ  പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 
യിസ്രായേലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി നൽകുമെന്നാണ്  ഇറാന്‍ ആക്രമണത്തിനു പിന്നാലെ നെതന്യാഹു പ്രതികരിച്ചത് . ജെറുസലേമിൽ  നടത്തിയ പൊതു പ്രസംഗത്തിലാണ് നെതന്യാഹു ഇറാന് മുന്നറിയിപ്പ് നല്‍കിയത്.അതേ സമയം ഇറാന്‍ യു.എസ് സേനയ്ക്ക് നേരെ നടത്തിയ ആക്രമണത്തെ പറ്റി പ്രത്യക്ഷത്തില്‍ നെതന്യാഹു ഒന്നും പ്രതികരിക്കാൻ തയാറായില്ല .
ഇറാനിലെ ഖുദ്‌സ് സേന കമാന്‍ഡറുടെ കൊല്ലപ്പെട്ടതിൽ  വലിയ ജനരോഷമാണ് അമേരിക്കക്കെതിരെയും യിസ്രായേലിനെതിരെയും ഉയർന്നിരിക്കുന്നത് . ഇറാനിലെ തെരുവിലുകളിലുടനീളം ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകള്‍ നശിപ്പിക്കുകയും അമേരിക്കയോടും യിസ്രായേലിനോടും പ്രതികാരം ചെയ്യാനുള്ള ആഹ്വാനങ്ങളും ഉയരുന്നു.

കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ ഖുദ്‌സ് ഫോഴ്‌സും സേനയും തമ്മില്‍ കടുത്ത സംഘര്‍ഷമാണ് കഴിഞ്ഞ വര്‍ഷങ്ങളിലായി നടന്നുവരുന്നത് .

കൊല്ലപ്പെട്ട ഖാസിം സുലൈമാനി യിസ്രായേലിനെതിരെ ലെബനനിലെ ഹിസ്‌ബൊള്ള ഗ്രൂപ്പിനും ഫലസ്തീനിലെ ഹമാസിനും സൈനിക സഹായം നല്‍കുന്നുണ്ടെന്നാണ്  യിസ്രായേലിന്റെ ആരോപണം.

പല സമയങ്ങളിലായി  ഖാസിം സുലൈമാനിക്കു നേരെ നടന്ന വധശ്രമങ്ങള്‍ക്കു പിന്നില്‍ യിസ്രായേലായിരുന്നെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.അമേരിക്കയുമായി ഏറ്റവും അടുത്ത സുഹൃദ് ബന്ധമുള്ള രാഷ്ട്രമെന്ന നിലയിൽ യിസ്രായേലിനെതിരെ ഇറാൻ ആക്രമണം നടത്തുവാൻ സാധ്യതയുണ്ടെന്നുള്ളത് അമേരിക്കയും തള്ളിക്കളയുന്നില്ല .

RELATED ARTICLES
- Advertisment -

Most Popular

Recent Comments