സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. ഫെബ്രുവരി 16 മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറഞ്ഞു.സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമരം. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ കഴിഞ്ഞമാസം അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി യോഗം വിളിക്കുകയും ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ബസ് ഉടമകള്‍ സമരം പിന്‍വലിച്ചത്.