ഒാശാന ശുശ്രൂഷയ്ക്കിടെ ഈജിപ്റ്റിലെ പള്ളിയില്‍ സ്‌ഫോടനം

egypt explosion

സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു

ഈജിപ്റ്റിലെ കയ്‌റോയില്‍ ഓശാന ശുശ്രൂഷയ്ക്കിടെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. 100 പേര്‍ക്ക് പരുക്കേറ്റു. നൈല്‍ നദിക്ക് സമീപത്തെ ടാന്റ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ജോര്‍ജ് കോപ്റ്റിക് ചര്‍ച്ചിലാണ് സ്‌ഫോടനം നടന്നത്. മണിക്കൂറുകൾക്കുശേഷം അലക്സാൻഡ്രിയയിലെ സെന്റ് മാർക് കോപ്റ്റിക് ഓർത്തഡോക്സ് കത്തീഡ്രലിലും ചാവേറാക്രമണമുണ്ടായി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

കഴിഞ്ഞ ഡിസംബറില്‍ കെയ്‌റോയിലെ കോപ്റ്റിക് കത്തീഡ്രില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രില്‍ ഒന്നിന് ടാന്റയിലെ പൊലീസ് സ്റ്റേഷന് പുറത്ത് നടന്ന സ്‌ഫോടനത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു