അമേരിക്കയിലെ വിര്‍ജീനിയയിലാണ് കഴിഞ്ഞയാഴ്ച ‘ഡ്രൈവറില്ല കാര്‍’ നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടത്. കാഴ്ച്ചയിലെ അത്ഭുതം കൊണ്ട് തന്നെ ഡ്രൈവറില്ലാ കാര്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയെങ്കിലും ഇതിനു പിന്നിലെ രഹസ്യം സംബന്ധിച്ച് ആര്‍ക്കും ഒരു സൂചനയും ലഭിച്ചിരുന്നില്ല.ഡ്രൈവറില്ല കാറുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ അമേരിക്കയില്‍ പരന്നു. ചിലര്‍ ഇതിനെ അജ്ഞാത ശക്തിയുടെ പ്രവര്‍ത്തനങ്ങളായി ചിത്രീകരിച്ചു. മറ്റു ചിലര്‍ ഇതിനു പിന്നില്‍ ഒരു മനുഷ്യന്റെ ഇടപെടല്‍ ഉണ്ടാകാമെന്നും അജ്ഞാത കേന്ദ്രത്തില്‍ നിന്നും അദ്ദേഹം കാര്‍ നിയന്ത്രിക്കുകയാണെന്നും വാദിച്ചു. ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായതോട് കൂടിയാണ് അമേരിക്കന്‍ മാധ്യമങ്ങളും കാറിന് പിന്നാലെ കൂടിയത്.അവസാനം എന്‍ബിസി റിപ്പോര്‍ട്ടര്‍ ആഡം ട്യുസ്സ് ആളില്ല കാറിനെ വട്ടമിട്ട് പിടിച്ചപ്പോഴാണ് കാര്യങ്ങള്‍ വെളിച്ചത്തായത്. സംഭവം അത്യന്തം രസകരമാണ്. കാറിന്റെ സീറ്റില്‍ ഡ്രൈവറുണ്ട് പക്ഷെ ആദ്ദേഹം ഡ്രൈവിങ്ങ് സീറ്റിന്റെ അതേ നിറത്തിലുള്ള വസ്ത്രം ധരിച്ച് സീറ്റിന്റെ കവറിനുള്ളില്‍ ഒളിച്ചിരിക്കുകയാണ്. മേല്‍ ഉടല്‍ മൊത്തം മറച്ച് കയ്യും കാലും മാത്രമെ പുറത്തേക്ക് പുറത്തേക്ക് കാണാനാവൂ. വാഹനത്തിന്റെ സ്റ്റിയറിങ് വളരെ താഴ്ത്തിയാണ് ഘടിപ്പിച്ചിട്ടുള്ളത്. ഏറെ നേരം ആവശ്യപ്പെട്ട് നോക്കിയെങ്കിലും മാധ്യമ പ്രവര്‍ത്തകന് മുന്നില്‍ കാറിന്റെ ഗ്ലാസ്സ് താഴ്ത്താനോ മുഖം കാണിക്കാനോ ഡ്രൈവര്‍ കൂട്ടാക്കിയില്ല. അതേ സമയം ഇതു തങ്ങളുടെ ‘ഡ്രൈവറില്ല കാറുകളെ’ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി ചെയ്തതാണെന്ന് കാണിച്ച് വിര്‍ജീനിയയിലെ ഒരു സാങ്കേതിക വിദ്യാഭ്യാസ സഥാപനം രംഗത്തു വന്നിട്ടുണ്ട്.
അമേരിക്കയിലെ ആളില്ലാ കാറിന്റെ പിന്നിലെ കള്ളി പുറത്തായി
RELATED ARTICLES