ഭോപ്പാലില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് ജയില്‍ അധികൃതരുടെ ക്രൂരത. വിചാരണ തടവുകാരനായ അച്ഛനെ കാണാനെത്തിയ മക്കളുടെ മുഖത്ത് അധികൃതര്‍ ചാപ്പ കുത്തി. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം.
തിങ്കളാഴ്ച്ചയാണ് കുട്ടികള്‍ അച്ഛനെ കാണുന്നതിനായി ജയിലിലെത്തിയത്. ജയിലിലേക്ക് കടത്തി വിടുമ്പോഴാണ് കുട്ടികളുടെ കവിളില്‍ ചാപ്പകുത്തിയത്. സംഭവം വിവാദമായതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
എന്നാല്‍ ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കാനെത്തുവരില്‍ സ്റ്റാംപ് ചെയ്യുന്നത് പതിവാണെന്ന് ജയില്‍ സുപ്രണ്ട് ദിദേശ് നര്‍ഗാവേ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തടവുകാര്‍ക്ക് സന്ദര്‍ശകരെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഇതെന്നാണ് ജയില്‍ അധികൃതരുടെ വാദം. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി മധ്യപ്രദേശ് ബാലാവകാശ കമ്മീഷന്‍ രാഖവന്ദ്ര പറഞ്ഞു.