സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിവാദ പ്രസംഗവുമായി ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. കോടിയേരി ബാലകൃഷ്ണനെ കേരളത്തിനു പുറത്തു സഞ്ചരിക്കാന്‍ അനുവദിക്കില്ല എന്നും കോടിയേരിയേ തെക്കോട്ട് എടുക്കാന്‍ സമയമായി എന്നും ശോഭ സുരേന്ദ്രന്‍ പ്രസംഗത്തിനിടയില്‍ പറഞ്ഞു. കോട്ടയം പൊന്‍കുന്നത്തു പ്രസംഗിക്കുന്നതിനിടയിലാണു ഇവര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
മോഡി ഭക്തരായ ആര്‍ എസ് എസ് പരിശീലനം ലഭിച്ച നിരവധി പേര്‍ പോലീസ് സേനയില്‍ ഉണ്ട്. അവരെ ഉപയോഗിച്ചും ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കുമെന്നു സെന്‍കുമറിനെ ഉദാഹരണമാക്കി ശോഭ സുരേന്ദ്രന്‍ പ്രസംഗത്തില്‍ സൂചന നല്‍കി. ആര്‍ എസ് എസ് വിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന സുധീഷ് മിന്നിയെ ശോഭ സുരേന്ദ്രന്‍ ഉപമിച്ചത് നായയോടായിരുന്നു. ശോഭയുടെ പ്രസംഗത്തിനെതിരെ പലകോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.