വിവാഹത്തട്ടിപ്പിലൂടെ പണവും ആഭരണങ്ങളും കവര്‍ന്ന് മുങ്ങുന്ന വിരുതന്‍മാരെക്കുറിച്ച് നിരന്തരം വാര്‍ത്തകളുണ്ടാകാറുണ്ട്. എന്നാല്‍ തായ്‌ലന്‍ഡ് പൊലീസിന് തലവേദനയായിരിക്കുന്നത് ഒരു വിവാഹത്തട്ടിപ്പുകാരിയാണ്. 11 വിവാഹങ്ങള്‍ ചെയ്ത് ഇവരില്‍ നിന്ന് ലക്ഷങ്ങള്‍ കവര്‍ന്ന് മുങ്ങിയ ജരിയപോണ്‍ നമണ്‍ ഭുയെ എന്ന യുവതിക്ക് പിന്നാലെയാണ് പൊലീസ് ഇപ്പോള്‍. ഈ പേരിലാണ് ഇവര്‍ സ്വയം പരിചയപ്പെടുത്താറുള്ളതെങ്കിലും ഇവരുടെ യഥാര്‍ത്ഥ പേര് ഇതുതന്നെയാണോയെന്ന് പൊലീസിന് തിട്ടമില്ല. തായ്‌ലന്‍ഡിലെ ആചാരം അനുസരിച്ച് വിവാഹത്തിന് പെണ്‍കുട്ടിക്ക് ഭര്‍ത്താക്കന്‍മാര്‍ പണം നല്‍കണം. പ്രസ്തുത യുവതി ഒരോരുത്തരെയായി വിവാഹം കഴിച്ച് ഈ പണവും സ്വീകരിച്ച് മുങ്ങും. ആറായിരം മുതല്‍ മുപ്പതിനായിരം ഡോളര്‍ വരെയാണ് യുവതി പുരുഷന്‍മാരില്‍ നിന്ന് സ്വീകരിച്ചിരുന്നത്. അതായത് ഇന്ത്യന്‍ രൂപാ നിരക്കില്‍,4 ലക്ഷം മുതല്‍ 19 ലക്ഷം വരെ. വിവാഹശേഷം പല കാരണങ്ങള്‍ നിരത്തിയാണ് കടന്നുകളയുന്നത്. തുടര്‍ന്ന് അടുത്ത പുരുഷനെ കെണിയില്‍പ്പെടുത്തും. ഫെയ്‌സ്ബുക്കിലൂടെയാണ് യുവതി പുരുഷന്‍മാരുമായി സൗഹൃദം സ്ഥാപിക്കുന്നത്. തുടര്‍ന്ന് ശാരീരിക ബന്ധത്തിലേര്‍പ്പെടും.ഒടുവില്‍ വിവാഹം കഴിക്കും. പണം ലഭിച്ചാലുടന്‍ മുങ്ങുകയും ചെയ്യും. ഈ യുവതി ഒരു മാസത്തിനിടെ 4 വിവാഹങ്ങള്‍ വരെ നടത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. പലരും ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍
പുരുഷന്മാരെ കെണിയില്‍പ്പെടുത്തി വിവാഹ തട്ടിപ്പു നടത്തുന്ന യുവതി പൊലീസിന് തലവേദന
RELATED ARTICLES