ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പു തീയതി തെരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചു. മാർച്ച് 11നാണ് അഞ്ച് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുക. ഉപതെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശില്‍ രണ്ട് ലോക്സഭാ സീറ്റിലേയ്ക്കും ബിഹാറില്‍ ഒരു ലോക്സഭാ സീറ്റിലേയ്ക്കും 2 അസംബ്ലി സീറ്റിലേയ്ക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ബിഹാറില്‍ അരാരിയയാണ് ലോക്സഭാ മണ്ഡലം. ഭാബുവ, ജഹാനാബാദ് എന്നിവ അസ്സംബ്ലി മണ്ഡലങ്ങളാണ്. ഉത്തർപ്രദേശിലെ ഗോരഖ്പൂർ, ഫൂൽപൂർ എന്നി മണ്ഡലങ്ങളിലും വോട്ടെടുപ്പു നടക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസ് 20 ആണ്. ഫെബ്രുവരി 23 വരെ പത്രിക പിൻവലിക്കാം. മാർച്ച് 14ന് ഫലം പ്രഖ്യാപിക്കും.ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നുവെന്ന് കമ്മിഷൻ അറിയിച്ചു. പൂർണമായും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാവും തെരഞ്ഞെടുപ്പിന് ഉപയോഗിക്കുക.