ഐ.പി.എൽ മത്സരത്തിൽ മുംബയ് ഇന്ത്യൻസിന് നാലുവിക്കറ്റിന്റെ തകർപ്പൻ ജയം

ipl 20

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐ.പി.എൽ മത്സരത്തിൽ മുംബയ് ഇന്ത്യൻസിന് നാലുവിക്കറ്റിന്റെ തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തപ്പോൾ ഒരുപന്ത് ബാക്കി നിൽക്കെ മുംബയ് വിജയം കാണുകയായിരുന്നു. അർദ്ധ സെഞ്ചുറി നേടിയ നിതീഷ് റാണയും അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹർദിക് പാണ്ഡ്യയുമായി മുംബയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്.

47 പന്തിൽ അഞ്ച് വീതം ഫോറും സിക്സുമടക്കം 81 റൺസ് നേടി പുറത്താകാതെ നിന്ന മനീഷ് പാണ്ഡെയുടെ മികവിലാണ് കൊൽക്കത്ത മാന്യമായ സ്കോറിലെത്തിയത്. ചേസിംഗിൽ പാർത്ഥിവ് പട്ടേൽ (30),ബട്ട്ലർ (28 ) എന്നിവർ മുംബയ്ക്ക് മികച്ച തുടക്കം നൽകിയെങ്കിലും നായകൻ രോഹിത് ശർമ്മ (2), ക്രുനാൽ പാണ്ഡ്യ (11), പൊള്ളാഡ് (17),

നായകൻ ഗൗതം ഗംഭീറും (19) ക്രിസ് ലിന്നും (32) ചേർന്ന ഓപ്പണിംഗ് ജോഡി 26 പന്തിൽ 44 റൺസാണ് കൊൽക്കത്തയ്ക്ക് നേടിക്കൊടുത്തത്. 13 പന്തിൽ മൂന്ന് ഫോറടക്കം 19 റൺസ് നേടിയ ഗംഭീറിനെയാണ് കൊൽക്കത്തയക്ക് ആദ്യം നഷ്ടമായത്. ക്രൂനാൽ പാണ്ഡ്യയുടെ പന്തിൽ മക് ക്ളെനാഗന് ക്യാച്ച് നൽകുകയായിരുന്നു ഗംഭീർ. തുടർന്നിറങ്ങിയ റോബിൻ ഉത്തപ്പയെയും (4) ക്രൂനാൽ കൂടാരം കയറ്റി. ക്രൂനാലിന്റെ സഹോദരൻ ഹാർദിക് പാണ്ഡ്യയാണ് ഉത്തപ്പയുടെ ക്യാച്ച് എടുത്തത്. ഇതോടെ കൊൽക്കത്ത 48/2 എന്ന നിലയിലായി.

ടീം സ്കോർ 67ലെത്തിയപ്പോൾ ക്രിസ് ലിന്നും കൂടാരം കയറി 24 പന്തിൽ മൂന്ന് ഫോറും ഒരു സിക്സുമടിച്ച ലിന്നിനെ ജസ്പ്രീത് ബുംറ എൽ ബിയിൽ കുരുക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ മനീഷ് പാണ്ഡെ ഒരറ്റത്ത് പൊരുതാൻ തുടങ്ങിയതോടെയാണ് കൊൽക്കത്തയുടെ സ്കോർ ബോർഡിന് വീണ്ടും ജീവൻ വച്ചത്. മനീഷ് ആക്രമണം ശക്തമാക്കുന്നതിനിടെ യൂസഫ് പഠാൻ (6), സൂര്യ കുമാർ യാദവ് (17), ക്രിസ് വോക്സ് (9) എന്നിവരെ കൊൽക്കത്തയ്ക്ക് നഷ്ടമായി. യൂസഫിനെയും ക്രൂനാലിന്റെ പന്തിൽ ഹാർദിക്ക് പിടികൂടുകയായിരുന്നു. സൂര്യകുമാറിനെയും വോക്സിനെയും മലിംഗ പൊള്ളാഡിന്റെ കൈയിലെത്തിച്ചു. പത്തൊൻപതാം ഓവറിന്റെ ആദ്യ പന്തിൽ വോക്സ് പുറത്തായപ്പോൾ കൊൽക്കത്ത 144/6 എന്ന നിലയിലായിരുന്നു. അവസാന ഓവറുകളിൽ മനീഷ് തകർത്തടിച്ചാണ് സ്കോർ 180 കടത്തിയത്.