പ്രശസ്ത നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ മകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു

kottayam pushpanath son

പ്രശസ്ത നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ മകനും വന്യജീവി ഫോട്ടോഗ്രാഫറുമായ സലിം പുഷ്പനാഥ് കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം.കുമളി ആനവിലാസം പ്ലാന്റേഷനിലെ സ്വന്തം റിസോര്‍ട്ടിലാണ് സലിമിന്റെ മരണം. സലിമിനെ ഉടന്‍ തന്നെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം സലിമിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പുതന്നെ മരിച്ചിരുന്നെന്നും, കാരണം വ്യക്തമല്ലെന്നും സെന്റ് ജോണ്‍സ് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. അണ്‍സീന്‍ കേരള, ദി അണ്‍സീന്‍ ഇന്ത്യ തുടങ്ങിയ പേരുകളില്‍ സലിം ഫോട്ടോഗ്രാഫി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.