ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിയുടെ പേര് പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടുന്ന വിവരക്കേടാണ് കുഴപ്പമുണ്ടാക്കുന്നതെന്നു പി.സി ജോര്‍ജ്ജ് എം.എല്‍.എ. പുതുവര്‍ഷത്തില്‍ സര്‍ക്കാര്‍ നടത്തുന്ന വനിത മതില്‍ ദയനീയമായി പരാജയപ്പെടുമെന്നും സുപ്രീം കോടതി വിധി ചോദിച്ചു വാങ്ങിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.എം എം.എല്‍.എമാരെ മുഖ്യമന്ത്രി പേടിപ്പിച്ച് നിര്‍ത്തുകയാണെന്നും സി.പി.എം പ്രവര്‍ത്തകര്‍ പൂര്‍ണമായും പിണറായിയുടെ നിലപാടിന് എതിരാകുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. നൂറു കണക്കിന് സി.പി.എമ്മുകാര്‍ വിശ്വാസ സംരക്ഷണത്തിനായി പാര്‍ട്ടി വിടുമെന്നും ജോര്‍ജ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ താന്‍ സ്നേഹിക്കുന്നവരുമായി ഒന്നിച്ച് പോകുമെന്നും പി.സി ജോര്‍ജ് അറിയിച്ചു.