Sunday, September 15, 2024
HomeTop Headlinesമന്ദമരുതി സെന്റ് തോമസ് ക്നാനായ കുരിശുപളളി പ്ലാറ്റിനം ജുബിലി നിറവിൽ

മന്ദമരുതി സെന്റ് തോമസ് ക്നാനായ കുരിശുപളളി പ്ലാറ്റിനം ജുബിലി നിറവിൽ

മന്ദമരുതി സെന്റ് തോമസ് ക്നാനായ കുരിശുപളളിയുടെ പ്ലാറ്റിനം ജുബിലി സമാപന സമ്മേളനവും, വലിയ പെരുന്നാളും 2017 ജനുവരി 30 മുതൽ ഫെബ്രുവരി 5 വരെ നടത്തപ്പെടുന്നതാണ്.

2017 ഫെബ്രുവരിയിൽ എഴുപത്തഞ്ചാം വയസിലേക്ക് പ്രവേശിച്ചു കഴിഞ്ഞ മന്ദമരുതി സെന്റ് തോമസ് ക്നാനായ കുരിശുപളളിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി പരിപാടികളുടെ സമാപനം കുറിക്കുകയാണ്.

ജൂബിലിയുടെ ഭാഗമായി നടപ്പിലാക്കുവാൻ തീരുമാനിച്ച കാര്യങ്ങളിൽ ആതുരസേവന സഹായം, വിദ്യാഭ്യാസ സഹായം, ഭവന ദാനം,മെഡിക്കൽ ക്യാമ്പ് , പ്രവേശന കവാടഗേറ്റ്, കൊടിമരം, കുരിശിൻതൊട്ടി, പാർക്കിംഗ് സംവിധാനം, പാരിഷ് ഹാൾ അതിനോടനുബന്ധിച്ചൂളള എഡേസാ ബംഗ്ലാവ് (എ.സി.), തുടങ്ങിയവ പൂർത്തീകരിച്ചു .

ജുബിലി സമാപന സമ്മേളനത്തിനായി ഇതുസംബന്ധിച്ച് 101 അംഗ സ്വഗതസംഘം രൂപീകരിച്ചു. അഭി. കുറിയാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്താ രക്ഷാധികാരിയായും, ഫാ. തോമസ് ഏബ്രഹാം കടപ്പനങ്ങാട്ട് ഉപരക്ഷാധികാരിയായും, ഫാ. എം.സി. സഖറിയ മധുരംകോട്ട് പ്രസിഡന്റായും, ഫാ. ജേക്കബ് ചാക്കോ ഉളളാട്ടിൽ, ഫാ. പുന്നൂസ് ഏബ്രഹാം കല്ലംപറമ്പിൽ, ഫാ. കുറിയാക്കോസ് എം. ഫിലിപ്പ് മേലേക്കുറ്റ് എന്നിവർ വൈസ് പ്രസിഡന്റായും, ഫിലിപ്പ് ഏബ്രഹാം മുണ്ടുകോട്ടയ്ക്കൽ (ജനറൽ കൺവീനർ), ആലിച്ചൻ ആറൊന്നിൽ, എം.സി. ഏബ്രഹാം മുരിക്കോലിപ്പുഴ, റെൻഞ്ചി ചെറിയാൻ മുരിക്കോലിപ്പുഴ, കെ.കെ. തോമസ് കല്ലംപറമ്പിൽ, ബിബിൻ കുരുവിള കല്ലംപറമ്പാൽ, രാജു ഏബ്രഹാം കാത്തനാശേരിൽ, ഏബ്രഹാം ഫിലിപ്പ് ആറൊന്നിൽ, പി.ടി. ഫിലിപ്പ് പീടികയിൽ, തോമസ് ചെറിയാൻ മുരിക്കോലിപ്പുഴ, സ്റ്റീഫൻ ഫിലിപ്പ് മേലേക്കുറ്റ്, ലില്ലിക്കുട്ടി ചെറിയൻ പുളിമൂട്ടിൽ, മറിയാമ്മ തോമസ് കല്ലംപറമ്പിൽ, റെംസി ജോസഫ് ആറോന്നിൽ, മേഴ്സി കുര്യൻ ഉളളാട്ടിൽ എന്നിവർ കൺവീനർന്മാരായും, വലിയപളളി മാനേജിംഗ് കമ്മറ്റി അസ്വൈസറി ബോർഡായിട്ടും വിപുലമായാ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.

ജനുവരി 22‐ന് ഞായറാഴച്ച് വി. കുർബാനാനന്തരം അഭി. കുറിയാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്താ പെരുന്നാൾ കൊടിയേറ്റ് കർമ്മവും, പ്രവേശന കവാടഗേറ്റിന്റെയും, കുരിശിതൊട്ടിയുടെയും, കൊടിമര കൂദാശയും നിർവ്വഹിക്കും. ജനുവരി 30, 31 തീയതികളിൽ ക്നാനായ കോൺഗ്രസ്, കെ.എസ്.എ യുടെ ആഭിമുഖ്യത്തിൽ ധ്യാനയോഗവും, ഫെബ്രുവരി 1 ന് ബുധനാഴ്ച്ച യുവജന വിദ്യാർത്ഥി സംഗമം, ഫെബ്രുവരി 2 ന് ദമ്പതി സംഗമം, ഫെബ്രുവരി 3 ന് വെളളിയാഴ്ച്ച 10 എ.എം വനിതാ സമ്മേനവും, 3 മണിമുതൽ വിവിധ കലാപരിപാടികളും, ഫെബ്രുവരി 4 ന് ശനിയാഴ്ച്ച വൈകിട്ട് സന്ധ്യാ പ്രാർത്ഥനയോടുകൂടി പെരുന്നാൾ റാസ ആരംഭിച്ച് 9.30 ന് റാസ സമാപിക്കുന്നതുമാണ്.

ജൂബിലി പെരുന്നാൾ സമാപന ദിവസമായ ഫെബ്രുവരി 5 ന് (ഞായറാഴ്ച്ച) രാവിലെ 7 എ.എം ന് പ്രഭാത നമസ്കാരവും, 8 എ.എം ന് മലങ്കര യാക്കോബായ സഭയുടെ ശ്രേഷ്0 കതോലിക്ക ആബുൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്ക ബാവയുടെ മുഖ്യകാർമ്മികത്വത്തിലും, ആർച്ച് ബിഷപ്പ് അഭി. കുറിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രപ്പോലീത്തായുടെയും, അഭി. കുറിയാക്കോസാ മാർ ഇവാനിയോസ് മെത്രപ്പോലീത്തായുടെയും സഹകാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും അർപ്പിക്കുന്നതാണ്.

തുടർന്നു നടക്കുന്ന ജുബിലി സമാപന സമ്മേളനം കേരളാ നിയമസഭ സ്പീക്കർ ശ്രീ. പി. ശ്രീരാമകൃഷ്ണൻ അവറുകൾ ഉത്ഘാടനം ചെയ്യും.

ആർച്ച് ബിഷപ്പ് അഭി. കുറിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കുന്നതും, ശ്രേഷ്ഠ കതോലിക്ക ആബുൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ മുഖ്യപ്രഭാഷണവും, മാർത്തോമ്മ സഭാ റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ അഭി. ഗീവറുഗീസ് മാർ അത്താനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യാഥിധിയായും, അഭി. കുറിയാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രപ്പോലീത്ത, അഭി. കുറിയാക്കോസ് മാർ ഇവാനിയോസ് മെത്രപ്പോലീത്ത, അഭി. ആയൂബ് മാർ സിൽവാനിയോസ് മെത്രപ്പോലീത്ത എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങളും നടത്തുന്നതുമാണ്.

എം.പി, എം.എൽ.എ, സാമുദായിക നേതാക്കൾ, ത്രിതല പഞ്ചായത്തംഗങ്ങൾ, സാമൂഹിക‐സംസ്കാരിക നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതുമാണ്. പ്രസ്തുത ചടങ്ങിൽ പ്ലാറ്റിനം ജൂബിലി സുവനീർ പ്രകാശനം, സാധുസംരക്ഷണ നിധിയുടെയും ഉത്ഘാടവും നടത്തപ്പെടും.

കൊല്ലവർഷം 1117 മകരമാസം 19 ന് മന്ദമരുതിയിൽ റാന്നി സെന്റ് തോമസ് ക്നാനായ വലിയപളളിയുടെ പ്രഥമ കുരിശുപളളിയായി കൂദാശ ചെയ്യപ്പെട്ടു. ചേത്തയ്ക്കൽ, ഇടമുറി, ഇടമൺ, മന്ദമരുതി, പ്ലാച്ചേരി മുതലായ സ്ഥലങ്ങളിൽ പാർത്തിരുന്ന ക്നാനായക്കാരായ ആളുകൾക്ക് അവരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുവാൻ റാന്നി വലിയപളളിയിൽ പോകേണ്ടിയിരുന്നു. അന്ന് കൂടിനടന്നിരുന്ന പ്രാർത്ഥനയോഗമാണ്  വിപുലപ്പെട്ട്  റാന്നി സെന്റ് തോമസ് ക്നാനായ വലിയപളളിയുടെ പ്രഥമ കുരിശുപളളിയായി തീർന്നത് .

അന്നത്തെ അന്ത്യോക്യാ പ്രതിനിധി മാർ യൂലിയോസ് മെത്രാപ്പോലിത്താ പ്രധാന കാർമ്മികത്വം വഹിക്കുകയും പിന്നീട് അൻപത്തിയേഴ് വർഷം കഴിഞ്ഞിട്ട് പുനർനിർമ്മാണം ചെയ്ത ദേവാലയത്തിന്റെ കൂദാശ 1999 ഡിസംബർ 6 ന് കാലം ചെയ്ത കിഴക്കിന്റെ വലിയ മെത്രാപ്പോലീത്താ അഭി. ഏബ്രഹാം മാർ ക്ലീമിസ് തിരുമേനിയുടെ തൃക്കരങ്ങളാൽ കൂദാശ ചെയ്യപ്പേട്ടു. കാലം ചെയ്ത അഭി. ഒസ്താത്തിയോസ് ബന്യാമീൻ മാർ ജോസഫ് മെത്രാപ്പോലിത്താ സഹകാർമ്മികനായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments