Sunday, September 15, 2024
HomeTop Headlinesസത്തായിയുടെ വീട്ടില്‍ നാല് ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍

സത്തായിയുടെ വീട്ടില്‍ നാല് ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍

ഒറ്റയ്ക്ക് കഴിയുന്ന വയോധിക വരാപ്പുഴ ചിറയ്ക്കകം ഭഗവതി പറമ്പില്‍ സതി എന്നുവിളിക്കുന്ന സത്തായി (75) യുടെ വീട്ടില്‍ നിന്ന് കണ്ടുകിട്ടിയത് നാല് ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍. ആയിരത്തിന്റെ 130 നോട്ടുകളും അഞ്ഞൂറിന്റെ 540 നോട്ടുകളുമാണ് ഉണ്ടായിരുന്നത്. പോലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ കണ്ടെടുത്തത്. വീട്ടില്‍ സ്റ്റീല്‍ അലമാരയില്‍ പ്ലാസ്റ്റിക് കവറിലാക്കിയാണ് നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്.

മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് വിരമിച്ച സത്തായി വര്‍ഷങ്ങളായി ചിറയ്ക്കകത്തെ വീട്ടില്‍ തനിച്ച് കഴിയുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവും മകളും മരിച്ചു. അയല്‍വാസികളോടൊന്നും ബന്ധമില്ലാതെ കഴിഞ്ഞിരുന്ന ഇവര്‍ കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ ആയിരത്തിന്റെ നോട്ടുമായിട്ടെത്തിയപ്പോഴാണ് കാര്യങ്ങള്‍ പുറത്തറിയുന്നത്. കണ്ടെടുത്ത നോട്ടുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്​പിന്‍ സാം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments