ആധാറിന്റെ സുരക്ഷഐഡിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. ‘നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് ദശലക്ഷക്കണക്കിന് ആളുകള്‍ സേവനദാതാക്കളുമായി ആധാര്‍ വിവരങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. കുതിരപോയ ശേഷം ലായം അടക്കുന്നത് പോലെയാണ് പുതിയ സുരക്ഷാ സംവിധാനം’ ചിദംബരം പറഞ്ഞു. ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ യുഐഡിഎഐ പുതുതായി കൊണ്ടുവന്ന സുരക്ഷാ ഐഡിക്കെതിരെയാണ് ചിദംബരം രംഗത്തെത്തിയത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളും ബാങ്കുകളും മൊബൈല്‍ സേവനദാതാക്കളുമായി ഇതിനോടകം തന്നെ ആളുകള്‍ ആധാര്‍ നമ്പറുകള്‍ പങ്കിട്ട സാഹചര്യത്തില്‍ നിരര്‍ത്ഥകമായൊരു ശ്രമമാണ് സുരക്ഷാ ഐഡികള്‍ എന്നാണ് പി.ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
കുതിരപോയ ശേഷം ലായം അടക്കുന്നത് പോലെയാണ് ആധാറിന്റെ പുതിയ സുരക്ഷാ സംവിധാനം
RELATED ARTICLES