ചൈനയിലെ ഷിൻജിയാങ് മേഖലയിൽ വ്യാഴാഴ്ച പുലർച്ചെ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി. 9 പേർ മരിക്കയും 25 അധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂകമ്പത്തിൽ 180 ഒാളം വീടുകൾ തകർന്നു. നിരവധി കെട്ടിടങ്ങൾ തകരുകയും റോഡുകൾക്ക് കേടുപാടു സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പാമിർ പീഠഭൂമിക്ക് തെക്ക്കിഴക്ക് 8 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജിയോളജിക്കൽ സർവെ റിപ്പോർട്ട് ചെയ്തു. ഭൂകമ്പം ശക്തമായി അനുഭവപ്പെട്ട താക്സ്കോർഗാനിൽ നിന്നും 9,200 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഷിൻജിയാങിലുണ്ടായ ഭൂകമ്പത്തിന്റെ തുടർചലനങ്ങൾ അയൽപ്രദേശങ്ങളായ അഫ്ഗാനിസ്താനിലും പാകിസ്താനിലും അനുഭവപ്പെട്ടിട്ടുണ്ട്.
ചൈനയിൽ ഭൂകമ്പം; 9 പേർ മരിച്ചു 25 ൽ അധികം ആളുകൾക്ക് പരിക്കേറ്റു
RELATED ARTICLES