സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഹെസിൻ ലൂംഗുമായി ട്രംപ് കൂടിക്കാഴ്ച നടത്തി

trump

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നേ സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഹെസിൻ ലൂംഗുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാവിലെയാണ് ഇരു നേതാക്കളും തമ്മിൽ കണ്ടത്. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ, വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ ഹക്ക്ബി എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ചയാണ് ട്രംപ്- കിം കൂടിക്കാഴ്ച നടക്കുന്നത്.