ആദിവാസി കോളനികളില്‍ ടെലിഷന്‍ രാജുഎബ്രഹാം എംഎല്‍എ വിതരണംചെയ്തു

പെരിയാര്‍ ഫൗണ്ടേഷന്റെ സഹായത്തോടെ റാന്നി ഫോറസ്റ്റ് ഡിവിഷനിലെ 13 ആദിവാസി കോളനികളില്‍ കുട്ടികള്‍ക്ക് പഠിക്കുന്നതിനായി 13 ടെലിവിഷനും                  സ്റ്റെബിലൈസറും ഡിഷും രാജു എബ്രഹാം എംഎല്‍എ വിതരണം ചെയ്തു. റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡിഎഫ്ഒ എം.ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍  കെ.വി.ഹരികൃഷ്ണന്‍, വനസംരക്ഷണ സമിതി ഭാരവാഹികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.