Friday, December 13, 2024
HomeKeralaദിലീപിനെ കുരുക്കിയത് പോലീസ് രചിച്ച തന്ത്രങ്ങൾ നിറഞ്ഞ തിരക്കഥ

ദിലീപിനെ കുരുക്കിയത് പോലീസ് രചിച്ച തന്ത്രങ്ങൾ നിറഞ്ഞ തിരക്കഥ

നടിക്കെതിരെ ലൈംഗികാക്രമണം നടത്തിയ കേസിൽ ദിലീപിനെ കുരുക്കിയത് പോലീസ് രചിച്ച തന്ത്രങ്ങൾ നിറഞ്ഞ തിരക്കഥ. നടൻ ദിലീപിന്റെ അറസ്​റ്റിലേക്ക്​ നയിച്ചത്​ പൊലീസിന്റെ കൃത്യമായ ഇടപെടലും അന്വേഷണവും​. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയ​ന്റെ പ്രസ്​താവന, മുൻ ഡി.ജി.പി ടി.പി. സെൻകുമാർ അന്വേഷണവുമായി ബന്ധപ്പെട്ട്​ നടത്തിയ പ്രസ്​താവന, അന്വേഷണ ഉദ്യോഗസ്​ഥയായ എ.ഡി.ജി.പിയെ അനുമോദിച്ച്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റയുടെ പ്രസ്​താവന എന്നിവയെല്ലാംതന്നെ കേസ്​ നിലച്ചുപോകുമോയെന്ന സൂചന നൽകിയിരുന്നു. മാസങ്ങൾക്കുമുമ്പ്​ കൊടുത്ത ക്വ​ട്ടേഷനാണ്​ സംഭവത്തിന്​ പിന്നിലെന്നാണ്​ പൊലീസ്​ വൃത്തങ്ങൾ പറയുന്നത്​. അന്വേഷണ ഉദ്യോഗസ്​ഥരും ഡി.ജി.പിയുമായി നിരന്തരം ആശയവിനിമയം നടത്തി വളരെ രഹസ്യമായാണ്​ ദിലീപി​ന്റെ അറസ്​റ്റ്​ നടന്നത്​. തിങ്കളാഴ്​ച രാവിലെതന്നെ ദിലീപിനെ കസ്​റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്യൽ ആരംഭിച്ചെങ്കിലും അറസ്​റ്റ്​ നടക്കുന്നതുവരെ സംഭവം പുറത്തുപോകരുതെന്ന കർശനനിർദേശം അന്വേ​ഷ​ണ ഉദ്യോഗസ്​ഥർക്ക്​ നൽകിയിരുന്നു. സംഭവം നടന്ന്​ മാസങ്ങൾ പലത്​ കഴിഞ്ഞിട്ടും പൊലീസ്​ അന്വേഷണം തൃപ്​തികരമല്ലെന്ന നിലയിലായിരുന്നു കാര്യങ്ങൾ. പൾസർ സുനി ഉൾപ്പെടെ ഏഴ്​ പ്രതികളെ മാത്രം ഉൾപ്പെടുത്തിയാണ്​ പൊലീസ്​ ആദ്യം കുറ്റപത്രം സമർപ്പിച്ചിരുന്നത്​ എന്നതുതന്നെ പൊലീസി​ന്റെ തന്ത്രപരമായ നീക്കം വ്യക്​തമാക്കുന്നു. ദിലീപി​ന്റെ ഉൾപ്പെടെ പേരുകൾ ആദ്യഘട്ടത്തിൽ ഉയർന്നതും ഫോൺ സംഭാഷണം സംബന്ധിച്ച വിശദാംശങ്ങളുമെല്ലാം വളരെ രഹസ്യമായിതന്നെ പൊലീസ്​ സൂക്ഷിച്ചു. അങ്കമാലി കോടതിയിൽനിന്ന്​ പ്രത്യേക അനുമതി വാങ്ങിയശേഷമായിരുന്നു ഗൂഢാലോചന സംബന്ധി​ച്ച്​ അന്വേഷണം നടത്തിയത്​. എന്നാൽ, കേസ്​ അന്വേഷണം ഇടക്ക്​ നിലക്കുന്ന അവസ്​ഥയുമുണ്ടായി. അന്വേഷണം സി.ബി.ഐക്ക്​ വിടണമെന്ന ആവശ്യവും ശക്​തമായി. എന്നാൽ, പൊലീസ്​ തന്ത്രമായിതന്നെ കാര്യങ്ങൾ നീക്കുകയായിരുന്നു. വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഒാഫിസിന്റെ നിർദേശവും. കേസിൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ്​ ചാരനെതന്നെ നിയോഗിച്ചെന്നതും പൊലീസ്​ അന്വേഷണത്തിൽ മറ്റൊരു വ്യത്യസ്​തതയുണ്ടായി. അറസ്​റ്റ്​ ഒഴിവാക്കാനുള്ള സിനിമ മേഖലയിൽനിന്നുള്ള ചിലരുടെ ശക്തമായ നീക്കം പരാജയപ്പെടുത്താനും പൊലീസിനു കഴിഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments