വിവാദ ഓണ്‍ലൈൻ ഗെയിം; വിദ്യാർഥി വീട് വിട്ടിറങ്ങി

bluewhale game

വിവാദ ഓണ്‍ലൈൻ ഗെയിമായ ബ്ലൂവെയിൽ പൂർത്തിയാക്കുന്നതിനു മഹാരാഷ്ട്രയിൽ വിദ്യാർഥി വീട് വിട്ടിറങ്ങി. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം. കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ മഹാരാഷ്ട്രയിലെ ബിഗ്‌വാനിൽനിന്നു കുട്ടിയെ കണ്ടെത്തി.

പൂനയിലേക്കു പോകുന്ന ബസിൽനിന്നുമാണ് പോലീസ് കുട്ടിയെ കണ്ടെത്തിയത്. ബ്ലൂവെയിൽ ഗെയിം പൂർത്തിയാക്കുന്നതിനു വേണ്ടിയാണ് കുട്ടി വീട് വിട്ടിറങ്ങിയതെന്നും കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം അയച്ചെന്നും പോലീസ് മേധാവി പറഞ്ഞു.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇൻഡോറിലും ബ്ലൂവെയിൽ ഗെയിംമിന് അടിമയായിരുന്ന വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. രാജേന്ദ്ര നഗറിലെ ചാമിലദേവി പബ്ലിക് സ്കൂൾ വിദ്യാർഥിയായ 13 വയസുകാരനാണ് സ്കൂൾ കെട്ടിടത്തിന്‍റെ മുകളിൽനിന്ന് ചാടി ജീവനൊടുക്കാനാണ് ശ്രമിച്ചത്.