നടനും ഗായകനും മൃദംഗ വാദകനുമായ ഹരിനാരായണ്‍ അന്തരിച്ചു

harinarayanan

നടനും ഗായകനും മൃദംഗ വാദകനുമായ ഹരിനാരായണ്‍ അന്തരിച്ചു. 55 വയസായിരുന്നു. ശനിയാഴ്ച വെെകീട്ട് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അമ്മ അറിയാന്‍ എന്ന സിനിമയിലെ നടനെന്ന നിലയിലാണ് ഹരിനാരായണന്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ തബലവാദകനായ ഹരി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. നീലാകാശം പച്ചക്കടല്‍ചുവന്ന ഭൂമി, മസാല റിപ്പബ്ലിക്, ചാര്‍ലി, കിസ്‌മത് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മൃദംഗ വാദകന്‍, ഡോക്യുമെന്ററി സംവിധായകന്‍ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു.ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലും നാടകരംഗത്തും സജീവ സാന്നിദ്ധ്യമായിരുന്ന ഹരിനാരായണന്‍ നിരവധി വേദികളില്‍ മൃദംഗം അവതരിപ്പിച്ചിട്ടുണ്ട്. മൂന്നര വര്‍ഷത്തോളം കലാമണ്ഡലത്തില്‍ മൃദംഗവാദകനായി ജോലി നോക്കിയിട്ടുണ്ട്. ജോണ്‍ അബ്രഹാമിന്റെ അടുത്ത സുഹൃത്തായിരുന്നു.