കൂടത്തായി ഭാഗത്ത് ഒട്ടേറെ ദുരൂഹ മരണങ്ങള്‍; അന്വേഷിക്കണമെന്ന് നാട്ടുകാര്‍

dead

കൂടത്തായിയിലെ ജോളിയുമായി ബന്ധമുള്ള വീടുകളിലെ ദുരൂഹ മരണങ്ങള്‍ക്ക് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്ന് നാട്ടുകാര്‍ .

ഒട്ടനവധി മരണങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ കൂടത്തായി ഭാഗത്ത് നടന്നിട്ടുണ്ട്. ഇതിലുള്ള ജോളി ബന്ധം അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ടോം തോമസിന്റെയും കുടുംബത്തിന്റെയും മരണങ്ങളില്‍ ഞങ്ങള്‍ക്ക് സംശയം തോന്നിയിരുന്നുവെന്ന് നാട്ടുകാര്‍ ഒരു പോലെ പറയുന്നു. തുടര്‍ച്ചയായ മരണങ്ങള്‍ എന്തുകൊണ്ട് ഇവിടെ സംഭവിക്കുന്നു എന്ന കാര്യത്തിലും ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. പക്ഷെ ടോം തോമസിന്റെ കുടുംബത്തിന് മരണം സംബന്ധിച്ചോ ജോളിയെയോ സംശയമുണ്ടായിരുന്നില്ല .

എന്നാല്‍ സ്വത്ത് സ്വത്ത് എന്നൊക്കെ പറയുമ്ബോള്‍ അത്ര വലിയ സ്വത്ത് ടോമിന് ഉള്ളതായി ഞങ്ങള്‍ക്ക് അറിയില്ല. മുപ്പത് സെന്റോളം വസ്തുവുണ്ട്. അതില്‍ വലിയ വീടും.

സ്വത്തിനു വേണ്ടി തന്നെയാണോ ഈ കൊലപാതകങ്ങള്‍ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് തന്നെ സംശയമുണ്ട്. എന്തായാലും കൂടുതല്‍ കാര്യങ്ങള്‍ ഇനിയും വെളിയില്‍ വരാനുണ്ടെന്നും നാട്ടുകാര്‍ പറയുന്നു